mehandi new

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിന് പുതിയ നേതൃത്വം

fairy tale

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് സൗദി ചാപ്റ്റർ 2024  – 2025 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. റിയാദ് അസീസിയയിലെ 47 സ്‌പൈസസ് ഇന്ത്യൻ കുഷ്യൻ റെസ്റ്റോറന്റിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ ഷാഹിദ് അറക്കൽ (പ്രസിഡൻറ്), ആരിഫ് വൈശ്യംവീട്ടിൽ (ജനറൽ സെക്രട്ടറി), സയ്യിദ് ജാഫർ തങ്ങൾ (ട്രഷറർ) ഷാജഹാൻ ചാവക്കാട് (ഗ്ലോബൽ കൺവീനർ), അബ്ദുൽ നാസർ, സാലു കണ്ണാട്ട്  (കോർഡിനേറ്റേർസ്), സത്താർ എ ടി പാലയൂർ, ഫെർമിസ്  മടത്തൊടിയിൽ (വൈസ് പ്രസിഡണ്ടുമാർ), സുബൈർ കെ പി, മുഹമ്മദ് സാലിഹ് (ജോയിൻറ് സെക്രട്ടറിമാർ ), ഷെഫീഖ് അലി,  പ്രകാശൻ ഇ ആർ (ജോയിൻറ് ട്രഷറർ), യൂനസ് പടുങ്ങൽ (കൺവീനർ ആർട്സ് & കൾച്ചർ),  സിറാജുദ്ധീൻ ഓവുങ്ങൽ (കൺവീനർ ജീവകാരുണ്യം), ഫുവാദ് മുഹമ്മദ് (മീഡിയ കോർഡിനേറ്റർ ), നാദിർഷ എ ടി (ജോയിൻറ് കൺവീനർ ആർട്സ് & കൾച്ചർ), അയൂബ് മുഹമ്മദ് (ജോയിൻറ് കൺവീനർ ജീവ കാരുണ്യം), ഷെഫീർ പി എ (ജോയിൻറ് മീഡിയ കോർഡിനേറ്റർ ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

സുരേഷ് വലിയ പറമ്പിൽ, ഫാറൂഖ് പൊക്കുളങ്ങര, നസീർ എ എം, ഫായിസ് ബീരാൻ പൂത്താട്ടിൽ, മുഹമ്മദ് ഇക്ബാൽ, ഹക്കീം മാളിയേക്കൽ, ഷാജഹാൻ വലിയകത്ത്, റിൻഷാദ് അബ്ദുല്ല ഫിറോസ് പിവി, മിഥുൻ കരുമത്തിൽ എന്നിവരെ എക്സിക്യുട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. 

ഗ്ലോബൽ പ്രവർത്തനങ്ങൾ ഷാജഹാൻ ചാവക്കാടും 2024 സംഘടനാ റോഡ് മേപ്  ആരിഫ് വൈശ്യംവീട്ടിലും അവതരിപ്പിച്ചു. ഷാഹിദ് അറക്കൽ അധ്യക്ഷത വഹിച്ചു. സിറാജുദ്ധീൻ ഓവുങ്ങൽ സ്വാഗതവും സയ്യിദ് ജാഫർ തങ്ങൾ നന്ദിയും പറഞ്ഞു.

Royal footwear

Comments are closed.