ചാവക്കാട് : നന്മ കലാകായിക സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ചാവക്കാട്, ഗുരുവായൂർ മേഖലയിലെ വഴിയരികിൽ കഴിയുന്ന നിരാലംബരായ ആളുകൾക്ക് വിഷുദിനത്തിൽ പൊതിച്ചോർ നൽകി. ചാവക്കാട് മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ A. C. ആനന്ദൻ ഉൽഘാടനം ചെയ്തു. നന്മ ക്ലബ്‌ പ്രസിഡന്റ്‌ പി എം അസ്കർ, ഫഹദ്, മുനീർ, റഫീദ്, ഹംനസ് തുടങ്ങിയവർ പങ്കെടുത്തു. ഓരോ പ്രവർത്തകരുടെയും വീടുകളിൽ പാചകം ചെയ്ത ഭക്ഷണമാണ് വിതരണം ചെയ്തത്.