mehandi new

നാരിയ സ്വലാത്തിന്റെ 21 ാം വാര്‍ഷികം

fairy tale

ബ്ലാങ്ങാട് : ബ്‌ളാങ്ങാട് കാട്ടില്‍ ജുമാഅത്ത് പള്ളിയില്‍ നടന്നുവരുന്ന നാരിയ സ്വലാത്തിന്റെ 21 ാം വാര്‍ഷികം ആചരിച്ചു. വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന കൂട്ട പാര്‍ത്ഥനക്ക് പ്രമുഖ പണ്ഡിതന്‍ അത്തിപ്പറ്റ യു കുഞ്ഞാലു സഖാഫി നേതൃത്വം നല്‍കി. നൂറുകണക്കിനു വിശ്വാസികള്‍ പ്രാര്‍തഥനയില്‍ പങ്കെടുത്തു.
മദ്യാസക്തി വര്‍ദ്ധിക്കുന്ന കാലഘട്ടത്തില്‍ യുവ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മനുഷ്യനെ തെറ്റിലേക്കു നയിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനിന്ന് സമൂഹത്തിനും നാടിനും ഉപകാരപ്രദമായി ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിയണമെന്നും അത്തിപ്പറ്റ യു കുഞ്ഞാലു സഖാഫി ഓര്‍മ്മിപ്പിച്ചു.
ഖത്തീബ് എം മൊയ്തീന്‍കുട്ടി അല്‍ ഖാസിമി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ അല്‍ഖാസിമി, നജുമുദ്ധീന്‍ സഅദി, അബൂതാഹിര്‍ അഹ്‌സനി, സൈനുല്‍ ആബിദ് തങ്ങള്‍, അഷറഫ് സഖാഫി, ഷാഫി അഹ്‌സനി, അബ്ദുല്‍ അസീസ് ഫാളിലി, ഹനീഫ അഹ്‌സനി, റഷീദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Macare 25 mar

Comments are closed.