mehandi new

നസീഫ്, ആൽത്തറയിൽ ഇനി കാത്തു നില്പില്ല

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ശ്രുതി കെ എസ് 

ചാവക്കാട്: സ്വപ്നങ്ങൾ പൊലിഞ്ഞ ആ ദുരന്തത്തിൽ ചാവക്കാട്കാരനായ നസീഫും. അവിനാശിയിൽ കണ്ടെയ്നർ ലോറി ബസുമായിടിച്ച് 19 പേരുടെ മരണത്തിൽ കലാശിച്ച മഹാദുരന്തത്തിൽ 9 തൃശ്ശൂർക്കാർ. നോര്‍ത്ത് ബംഗളുരുവിൽ ചിക്കബനവരയിലുള്ള മല്ലിഗേ കോളജ് ഓഫ് ഫാർമസിയിലെ ബിരുദ പഠനം കഴിഞ്ഞുള്ള പരിശീലനത്തിലായിരുന്നു നസീഫ്‌. ബുധനാഴ്ച്ച നടക്കാനിരിക്കുന്ന മൂത്ത സഹോദരൻ നബീലിൻറെ പുതിയ വീട് താമസത്തിന് വരുന്ന വഴിയാണ് ഈ ദുരന്തം പതിയിരുന്നത്.

Naseef accident death covai

നസീഫിന്റെ മരണവാർത്ത വിശ്വസിക്കാനാവാതെ അണ്ടത്തോട് കുമാരൻ പടിയിലെ വീട്ടുമുറ്റത്ത് നസീഫിൻറെ കുടുംബത്തിനൊപ്പം ആത്മ സുഹൃത്തുക്കളുമുണ്ട്. സുഹൃത്ത് ഇർഷാദിന്റെ കല്യാണത്തിന് ജനുവരി 19ന് വന്ന് 20ന് മടങ്ങി പോയതാണ് നസീഫ്. ഫെബ്രുവരി 20ന് അവൻ ജീവിതത്തിൽ നിന്ന് തന്നെ മടങ്ങി പോകുമെന്ന് ആരും കരുതിയില്ല.

സാധാരണ കുന്നംകുളത്ത് വന്ന് പുന്നയൂർക്കുളം ആൽത്തറയിൽ കാത്ത് നിൽക്കലാണ് നസീഫിൻറെ പതിവ്. വീട്ടുകാരോ കൂട്ടുകാരോ വാഹനവുമായി ആൽത്തറയിലെത്തി കൊണ്ട് വരും. സ്ഥിരം വരാറുള്ള സമയം കഴിഞ്ഞപ്പോൾ നസീഫിന്റെ സഹോദരൻ അവന്റെ നമ്പറിലേക്ക് വിളിച്ചത്. നസീഫ് ആശുപത്രിയിലാണെന്നും ഉടനെ പുറപ്പെടമെന്നും ഒരു തമിഴനാണ് ഫോണിൽ അറിയിച്ചത്. സഹോദരന്മാരും ബന്ധുക്കളുമായി ഉടനെ കോയമ്പത്തൂരിലേക്ക് പുറപ്പെട്ടുവെങ്കിലും നസീഫ് മരണത്തിന് കീഴടങ്ങിയിരുന്നു. അവിനാശിയിൽ കണ്ടെയ്നർ ലോറിയിടിച്ച് നിരവധി പേരുടെ മരണത്തിൽ കലാശിച്ച മഹാദുരന്തത്തിൽ നസീഫുമുണ്ടെന്ന് അവന്റെ കൂട്ടുകാരാണ് ബന്ധുക്കളെ വിവരമറിയിച്ചത്.

വിവരമറിഞ്ഞു മന്ത്രി എ. സി. മൊയ്‌ദ്ധീൻ, പ്രതാപൻ എം.പി, കെ. വി അബ്ദുൾ ഖാദർ എം.എൽ.എ, കളക്ടർ എസ്. ഷാനവാസ് എന്നിവർ അണ്ടത്തോട് വീട്ടിൽ അനുശോചനം അറിയിച്ചു. നബീൽ, നാദിർ, നസീറ, നജീബ എന്നീ നാല് സഹോദരങ്ങളാണ് നസീഫിന്. അച്ഛൻ മുഹമ്മദലി, അമ്മ ഖദീജ.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2020/02/IMG-20200221-WA0003-01.jpeg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.