mehandi new

ദേശീയ പാത തകർന്നു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: ഇടതടവില്ലാതെ പെയ്ത മഴയിൽ ദേശീയ പാത വിവിധയിടങ്ങളിൽ തകർന്നു. ടാറിംഗ് പൂർത്തിയായി ഒരു വർഷം കഴിയും മുമ്പേ ചാവക്കാട് ചേറ്റുവ റോഡ് തകർന്നത് യാത്രക്കാരുടെ നടുവൊടിക്കുന്നു.
ദേശീയ പാത അകലാട് മുതൽ ചേറ്റുവ വരെ വിവിധയിടങ്ങളിലാണ് റോഡിൽ വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. മഴയാണ് കാരണമായി പറയുന്നതെങ്കിലും പലയിടങ്ങളിലും നേരത്തെ നികത്തിയ കുണ്ടുകളും കുഴികളുമാണ് വീണ്ടും പഴയ രൂപത്തിലായത്. ജന രോഷമുയരുമ്പോഴെല്ലാം പെട്ടിയോട്ടോയിൽ ടാറിട്ട മെറ്റൽ കൊണ്ടിട്ട് കുണ്ടുകളും കുഴികളും നികത്തുന്ന അധികൃതരുടെ ‘തരികിട’ പണിയാണ് യാത്രക്കാരുടെ നടുവൊടിക്കുന്ന വലിയ ഗർത്തങ്ങള്‍ റോഡില്‍ രൂപപ്പെടാന്‍ കാരണം. ചാവക്കാട് തെക്കെ ബൈപ്പാസിനു തെക്ക് നൂറുമീറ്റർ ദൂരെയാണ് മേഖലയിലെ വലിയ ഗര്‍ത്തങ്ങള്‍. വലിയ വാഹനങ്ങൾക്കുപോലും കുഴിയിൽ ഇറങ്ങിക്കയറാൻ പ്രയാസപ്പെടുന്നതിനാൽ ഇവിടെ ഗതാഗത തടസ്സവും പതിവായിരിക്കുകയാണ്. തുടർച്ചയായി പെയ്ത മഴയിൽ കുളമായറോഡുകള്‍ രാത്രിയാത്രചെയ്യുന്ന ചെറുവാഹനങ്ങളിലുള്ളവർക്ക് വലയി ഭീഷണിയാണ്. ചമ്രവട്ടം പാലം വഴി കോഴിക്കോട് എറണാകുളം ഭാഗങ്ങളിലേക്ക് പോകുന്ന ചരക്ക് വാഹനങ്ങൾ ഉൾപ്പടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. പൊതുവെ വീതി കുറഞ്ഞ ഭാഗവുമായിനാലാണ് ഗതാഗതക്കുരുക്ക് ഒഴിയാത്തത്. ചാവക്കാട് മുല്ലത്തറ, മണത്തല പള്ളിക്ക് മുൻഭാഗം, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരം, ഐനിപ്പുള്ളി, തിരുവത്ര, അതിർത്തി, എടക്കഴിയൂർ കാജാ കമ്പനി, പോസ്റ്റ്, അകലാട് ഒറ്റ‍യിനി തുടങ്ങിയ ഭാഗങ്ങളിൽ വെള്ളെക്കെട്ടിനൊപ്പം റോഡും തകർന്നിട്ടുണ്ട്. തിരുവത്രയിൽ ദേശീയ പാതയുടെ പാതിയോളം കെട്ടിനിൽക്കുന്ന മഴവെള്ളം കണക്കിലെടുത്ത് വാഹനാപകടം ഒഴിവാക്കാൻ സ്ഥാപിച്ച കോണും വഹനമിടിച്ച് തകർത്തിട്ടുണ്ട്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.