mehandi new

ദേശീയപാത വികസനം – ഇരകളെ എംഎൽഎ അപമാനിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : ജനവികാരവും നിയമവും ലംഘിച്ചുകൊണ്ട് ചുങ്കപ്പാതക്കുവേണ്ടി നടത്തുന്ന ഭൂസർവ്വേ ഉടൻ നിർത്തിവയ്ക്കണമെന്നും കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നവരമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നിവേദനവുമായി ഗുരുവായൂര്‍ എം എല്‍ എ. കെ വി അബ്ദുള്‍ഖാദര്‍ന്‍റെ വസതിയിലേക്ക് ആക്ഷന്‍ കൌണ്‍സില്‍ ന്‍റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് പോലീസ് വഴിയില്‍ തടഞ്ഞു.
നിവേദക സംഘത്തെ കാണാന്‍ എം എല്‍ എ അനുമതി നല്‍കിയില്ല. ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഇ വി മുഹമ്മദലി മേഖലാ ചെയർമാൻ വി സിദ്ദിഖ് തുടങ്ങിയവരെ കാണുവാൻ പോലും താല്പര്യമില്ലെന്നും നിവേദനം കൈപ്പറ്റുവാൻ തയ്യാറല്ലെന്നും അദ്ദേഹം അറിയിച്ചതായി പ്രകടനം തടഞ്ഞുകൊണ്ട് ചാവക്കാട് എസ് ഐ അഭിപ്രായപ്പെട്ടു. ഒരാളെപ്പോലും കാണുവാൻ അനുവദിക്കില്ലെന്നും ലംഘിച്ചാല്‍ എല്ലാവരുടെയും പേരില്‍ കേസെടുക്കുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ ഭീഷണി മുഴക്കി.
എംഎൽഎ യുടെ അയൽവാസികളും നാട്ടുകാരുമായ ഇരകളാക്കപ്പെടുന്ന ആളുകൾക്കെതിരെ ഇത്രമേൽ അവഗണനയോടെ പെരുമാറുന്ന തീരുമാനത്തിനെതിരെ ആക്ഷന്‍ കൌണ്‍സില്‍ പ്രതിഷേധ യോഗം നടത്തി. മേഖലാ കൺവീനർ വി സിദ്ദീഖ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ചെയർമാൻ ഇ വി മുഹമ്മദാലി യോഗം ഉദ്ഘാടനം ചെയ്തു.
എംഎൽഎയുടെ നിലപാട് അപലപനീയമാണെന്നും ജനങ്ങളുടെ വോട്ടു വാങ്ങി അധികാരത്തിലേറിയ ഒരു ജനപ്രതിനിധി അവരുടെ ഒരു നിവേദനം പോലും കൈപ്പറ്റുവാൻ വിമുഖത കാണിക്കുന്നത് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. ടോൾ റോഡിനെതിരെ തമിഴ്നാട്ടിൽ സമരം ചെയ്യുകയും അതേസമയം കേരളത്തിൽ ടോൾ പാതയ്ക്കുവേണ്ടി ജനങ്ങളെ ബലമായി കുടിയൊഴിപ്പിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് സിപിഎം അനുവർത്തിക്കുന്നത്. ഈ നയമാണ് മാർക്സിസ്റ്റ് പാർട്ടിയും എംഎൽഎയും സ്വീകരിക്കുന്നതെങ്കിൽ രാജ്യത്തെ സിപിഎം നയിക്കുന്ന അവസാനത്തെ മന്ത്രിസഭ യായിരിക്കും കേരളത്തിൽ ഇന്നുള്ളത്. ബലംപ്രയോഗിച്ചു കൊണ്ടുള്ള സർവ്വേ നടപടികൾ ഉടൻ നിർത്തിവയ്ക്കണമെന്നും കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നവരുമായി അടിയന്തിര ചർച്ച നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സമാന നിലപാടുള്ള രാഷ്ട്രീയ സാംസ്കാരിക സംഘടനകളെ അണിനിരത്തി സർവ്വേ നടപടികൾ തടയുന്നത് ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികൾ ഊർജ്ജിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പാലിയേക്കര ടോൾ വിരുദ്ധ സമിതി കൺവീനർ പി.ജെ . മോൻസി, പ്രവാസി ആക്ഷൻ കൗൺസിൽ പ്രസിഡണ്ട് കെ. എം ഹംസക്കുട്ടി, ആക്ഷൻ കൗൺസിൽ ജില്ലാകൺവീനർ സി.കെ. ശിവദാസൻ, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി നവാസ് കെ.എസ്, ദേശീയപാത സംരക്ഷണ സമിതി നേതാവ് എൻ ടി വേണു, എസ് ഡി പി ഐ നേതാവ് അക്ബർ അണ്ടത്തോട്, ജനകീയ പ്രതിരോധ സമിതി നേതാവ് സി വി പ്രേംരാജ്, അബ്ദുസ്സമദ്‌ അണ്ടത്തോട്‌ എന്നിവർ പ്രസംഗിച്ചു.
വി. സിദ്ദിഖ് അധൃക്ഷത വഹിച്ചു. താലൂക്ക് മേഖലാ കൺവീനർ സി ഷറഫുദ്ദീൻ സ്വാഗതം പറഞ്ഞു, ആക്ഷൻ കൗൺസിൽ ഭാരവാഹികളായ കൂർക്കപറമ്പിൽ സുകുമാരൻ, ഉസ്മാൻ അണ്ടത്തോട്, പികെ നൂറുദ്ദീൻ, മുഹമ്മദാലി ഹാജി എന്നിവർ മാർച്ചിന് നേതൃത്വം കൊടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.