mehandi new

കോവിഡ് മഹാമാരിക്കിടയിൽ ദേശീയപാത ഹിയറിങ്ങ്: ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ആക്ഷൻ കൗൺസിൽ

fairy tale

ചാവക്കാട്: കോവിഡ് മഹാമാരിയുടെ സാമൂഹിക വ്യാപനം ദിനംപ്രതി അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ദേശീയപാത ഹിയറിങ്ങ് നടത്താനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൻ എച്ച് ആക്ഷൻ കൗൺസിൽ തൃശൂർ ജില്ല കമ്മിറ്റി പ്രസ്താവിച്ചു.

planet fashion

കോവിഡ് ഭീതിയിലും പ്രളയക്കെടുതിയിലും ജനങ്ങൾ വിറങ്ങലിച്ചു നിൽക്കേ ഹിയറിങ്ങ് ആരംഭിക്കാനുള്ള നീക്കം മനുഷ്യത്വ രഹിതമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

കോവിഡ് മാനദണ്ഡ പ്രകാരം പ്രായമേറിയവർ പുറത്തിറങ്ങരുതെന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർശനമായ നിർദേശങ്ങൾ നിലനിൽക്കെയാണ് അതെല്ലാം കാറ്റിൽ പറത്തി ജനങ്ങളെ നിർബന്ധിച്ച് പുറത്തിറക്കാൻ ദേശീയപാത അധികൃതരും സംസ്ഥാന സർക്കാരും ശ്രമിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.

പാലിയേക്കരയിലെ വൻ അഴിമതിക്കെതിരെ സി.ബി.ഐ കേസെടുത്ത സാഹചര്യത്തിൽ പദ്ധതിക്കു പിന്നിലെ രഹസ്യം പുറത്തായിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ ഇത്തരം അഴിമതിക്കായി ജനങ്ങളെ കുടിയിറക്കാറായി നടത്തുന്ന ഹിയറിങ്ങുമായി സഹകരിക്കേണ്ടതില്ലെന്ന്. ജില്ലാ ചെയർമാൻ എ.ജി.ധർമ്മരത്നം ജില്ല കൺവീനർ സി.കെ.ശിവദാസൻ സംസ്ഥന ചെയർമാൻ ഇ.വി.മുഹമ്മദലി എന്നിവർ അറിയിച്ചു.

Unani banner ad

Comments are closed.