mehandi new

ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ സദ്ഭാവനാദിനം ആചരിച്ചു

fairy tale

ചാവക്കാട് : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80-ാം ജന്മദിനത്തിൽ ചവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ ദേശീയ സദ്ഭാവനാദിനം ആചരിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.വി. യൂസഫലി അധ്യക്ഷത വഹിച്ചു. ഗുരുവായൂർ മണ്ഡലം യു ഡി എഫ് കൺവീനർ കെ.വി ഷാനവാസ് ഉദ്ഘാടനം ചെയ്തു.  യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി എ എസ് സറൂഖ്, കോൺഗ്രസ്സ് നേതാക്കളായ ടി എച്ച് റഹീം, നവാസ് തെക്കുംപുറം, അക്ബർ ചേറ്റുവ, കെ എസ് സന്ദീപ്, സി കെ ബാലകൃഷ്ണൻ, എ കെ മുഹമ്മദാലി, ഷാജി കല്ലിങ്ങൽ, ഷുക്കൂർ കോനാരത്ത്, കെ കെ.ഹിരോഷ്, ആർ കെ നവാസ്, പി മുഹമ്മദീൻ, സലാം മണത്തല, അലികുഞ്ഞി തിരുവത്ര, കെ വി ഷംസുദ്ധീൻ, കെ എസ്  ദിലീപ് എന്നിവർ സംസാരിച്ചു.

Pharmacy wanted Chavakkad

Comments are closed.