നാട്ടൊരുമ – പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കടപ്പുറം ഏരിയ സമ്മേളനത്തിനു തുടക്കമായി


കടപ്പുറം : നാട്ടൊരുമ എന്നപേരിൽസംഘടിപ്പിക്കുന്ന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കടപ്പുറം ഏരിയ സമ്മേളനത്തിനു തുടക്കമായി. ഏരിയ പ്രസിഡന്റ് യൂനസ് പതാക ഉയർത്തി. ജില്ലാസെക്രട്ടറി കെ എച്ച് ശാജഹാൻ സന്ദേശം നൽകി.
അഞ്ചങ്ങാടി കുടുംബശ്രീ ഹാളിൽ നടന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസിന് ചാവക്കാട് ഡിവിഷൻ സെക്രട്ടറി ഡോ: സെക്കീർ ഹുസൈൻ നേതൃത്വം നൽകി . തുടർന്ന് നടന്ന ഹിജാമ ക്യാമ്പിന് മുസ്തഫ വെട്ടിക്കാട്ടിരി നേതൃത്വം നൽകി.
സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും യുവാക്കളുടെ കൂട്ടയോട്ടം, വടംവലി, സൈകിൾ റൈസ്, ഫുഡ്ബോൾ മത്സരം എന്നിവ നടന്നു. സമാപന സമ്മേളനം ഓഗസ്റ്റ് 21 ഞായറാഴ്ച അഞ്ചങ്ങാടി സെന്ററിൽ നടക്കും.
പോപ്പുലർ ഫ്രണ്ട് സംസ്ഥാനസെക്രട്ടറി പി കെ അബ്ദുൽലെത്തിഫ്, ജില്ലാ പ്രസിഡണ്ട് ഫാമിസ് അബൂബക്കർ, ജില്ലാ സെക്രട്ടറിമാരായ ഷാജഹാൻ കെ എച്ച്, സിദ്ധീഖുൽ അക്ബർ, ഡിവിഷൻ പ്രസിഡണ്ട് മുനീർ അമ്പലത്ത്, സെക്രട്ടറി ഡോ.സെക്കീർ ഹുസൈൻ എന്നിവർ പരിപാടികളിൽ പങ്കെടുത്തു സംസാരിച്ചു. കടപ്പുറം ഏരിയ പ്രസിഡന്റ് യൂനസ് വി കെ, സെക്രട്ടറി യാസീൻ കെ പി, ഷിഹാബ് തങ്ങൾ, ഹബീബ് തങ്ങൾ, സലാഹുദ്ധീൻ തങ്ങൾ, നിസാം തങ്ങൾ, നാദിർഷാ ഷാമിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Comments are closed.