mehandi banner desktop
Chavakkad online

വടക്കേകാട് പ്ലസ് ടു വിദ്യാർത്ഥിനിയെ പിതാവിന്റെ സുഹൃത്തുക്കൾ ബലാത്സഗം ചെയ്തെന്ന കേസിൽ ഒരാൾ അറസ്റ്റിൽ

Ft

Jan oushadi

പുന്നയൂർക്കുളം : പ്ലസ് ടു വിദ്യാർത്ഥിനിയെ പിതാവിന്റെ സുഹൃത്തുക്കൾ ബലാത്സഗം ചെയ്തെന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. പൊന്നാനി സ്വദേശി ഷാഫിയാണ് അറസ്റ്റിലായത്. രണ്ടു മാസം മുൻപ് വടക്കേകാട് പെൺകുട്ടിയുടെ വീട്ടിൽ വെച്ചാണ് സംഭവം.

കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി സ്കൂളിൽ നടത്തിയ കൗൺസിലിംഗിൽ വിദ്യാർത്ഥിനി അധ്യാപികയോട് സംഭവം തുറന്നു പറയുകയായിരുന്നു. നിരന്തരം പീഡനത്തിനു ഇരയായതായി കുട്ടി മൊഴി നൽകി. മെയ് മാസത്തിൽ ട്യൂഷൻ സെന്ററിൽ വെച്ചും പീഡിപ്പിച്ചതായി മൊഴി നൽകിയിട്ടുണ്ട്.

വീട്ടിൽ കഞ്ചാവ് വില്പന നടക്കാറുണ്ടെന്നും കഞ്ചാവ് വാങ്ങിക്കാൻ എത്തിയവരാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്നുമാണ് വിവരം. മറ്റു രണ്ടുപേർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

Comments are closed.