mehandi new

ഉത്സവഛായയിൽ വർണ്ണ മഴ

fairy tale
planet fashion

ചാവക്കാട് : വിണ്ണിൽ താള വിസ്മയവും വാനിൽ വർണ്ണ വിസ്മയവും തീർത്ത്   വർണ്ണ മഴ.  മണത്തല ചന്ദനക്കുടം നേർച്ഛയുടെ മൂന്നാം ദിനം മണത്തല ടീം ഒരുക്കിയ സമാപന പരിപാടിയിൽ വൻ ജനത്തിരക്ക്. പത്തുവർഷമായി മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് സമാപനം കുറിച്ച് ടീം വർണ്ണ മഴ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ ഫാൻസി വെടിക്കെട്ട് നടത്തിവരുന്നു. മണത്തല ദേശവാസികൾക്ക് നേർച്ച ദിവസങ്ങളിൽ ഉണ്ടാവുന്ന ബുദ്ധിമുട്ട് മൂലം നേർച്ച ആസ്വദിക്കാൻ കഴിയുന്നില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ  വർഷം മുതൽ ഫാൻസി വെടിക്കെട്ടിനോടൊപ്പം വാദ്യമേളങ്ങളും ഉൾപ്പെടുത്തിയത്.  

പള്ളിപ്പുറം വൈശാഖ് മട്ടന്നൂരിന്റെ നേതൃത്വത്തിലുള്ള 51 ഓളം കലാകാരന്മാർ അണിനിരന്ന പാണ്ടിമേളവും ദഫ് മുട്ട്, അറബന എന്നിവയുമാണ് ഒരുക്കിയത്. വാട്സ്ആപ്പ് ഗ്രൂപ്പിലെ നൂറോളം പ്രവർത്തകരുടെ നേതൃത്വത്തിൽ സമാഹരിച്ച ഫണ്ട് ഉപയോഗിച്ചാണ്  വർണ്ണ മഴ ഒരുക്കിയത്. ബുധനാഴ്ച വൈകിട്ട് 7 മണിക്ക്  വാദ്യമേളങ്ങൾ ആരംഭിച്ചു. രാത്രി 9 മണിക്ക് തുടങ്ങിയ ഫേൻസി വെടിക്കെട്ട് 10 മണിയോടുകൂടിയാണ് സമാപിച്ചത്.  

ഷുക്കൂർ ചാവക്കാട്, പി .കെ മോമു, എം. വി അബ്ദു, അബ്ദു തെരുവത്ത്, ശിഹാബ് ചീനാപുള്ളി, ഷരീഫ് ചീനപുള്ളി, സൈഫുദ്ദീൻ സംസം, യൂനസ് പാലയൂർ, അഷറഫ് കൊപ്പര, റഷീദ് ബാവ,  ഫൈസൽ കാനാമ്പുള്ളി തുടങ്ങിയവർ നേതൃത്വം നൽകി.

Pharmacy wanted Chavakkad

Comments are closed.