Header

പുന്നക്കച്ചാല്‍ അക്ഷര കലാ സാംസ്കാരിക വേദിയ്ക്ക്‌ നെഹ്റു യുവകേന്ദ്ര യുവജന ക്ലബ്‌ പുരസ്‌കാരം

കടപ്പുറം : പുന്നക്കച്ചാല്‍ അക്ഷര കലാ സാംസ്‌കാരിക വേദിയ്ക്ക്‌ കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയത്തിന്റെ നെഹ്റു യുവകേന്ദ്ര ജില്ലാ തല യുവജന ക്ലബ്‌ പുരസ്‌കാരം. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. പരിസ്ഥിതി, ആരോഗ്യം, ശുചിത്വം,
ബോധവല്‍ക്കരണം, കലാ കായിക സംസ്കാരിക പരിപാടികള്‍, എന്നിവ
വിലയിരുത്തി സബ്‌ കളക്ടര്‍ ചെയര്‍മാനായ അഞ്ചംഗ സമിതിയാണ്‌
അവാര്‍ഡിന്‌ അര്‍ഹരായവരെ തെരഞ്ഞെടുത്തത്‌. ജനുവരിയില്‍ ദേശീയ യുവജന വാരാഘോഷക്കാലത്ത്‌ അവാര്‍ഡ്‌ വിതരണം ചെയ്യും.

ജില്ലാ തലത്തില്‍ പുരസ്‌കാരത്തിന്‌ തിരഞ്ഞെടുക്കപ്പെട്ട ക്ലബ്ബുകള്‍ 75000 രൂപയുടെ സംസ്ഥാന തല അവാര്‍ഡിനും സംസ്ഥാന തല പുരസ്കാരത്തിന്‌ അര്‍ഹരായവര്‍ ലക്ഷം രൂപയുടെ ദേശീയ പുരസ്കാരത്തിനും
പരിഗണിക്കപ്പെടാന്‍ അര്‍ഹത നേടും.

Comments are closed.