mehandi new

വ്യാപകമാവുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ യുവതലമുറ ജാഗ്രത പാലിക്കണം – യൂത്ത് ലീഗ് കൺവെൻഷൻ

fairy tale

ചാവക്കാട് : വ്യാപകമാവുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ യുവതലമുറ ജാഗ്രത പാലിക്കണമെന്ന്  തിരുവത്ര കിഴക്കൻ മേഖല മുസ്ലിം യൂത്ത് ലീഗ് കൺവെൻഷൻ. സമൂഹത്തെ ഗ്രസിച്ച അപചയങ്ങൾക്കെതിരെ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ശക്തിപകർന്ന് സാമൂഹിക പ്രതിബദ്ധതയോടെ മുന്നേറാൻ  കൺവെൻഷൻ ആഹ്വാനം ചെയ്തു. 

planet fashion

മുസ്ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ  കമ്മിറ്റി ജോ സെക്രട്ടറി അബ്ദുൽ സത്താർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. എം എസ് സ്വാലിഹ് അധ്യക്ഷതവഹിച്ചു. യൂത്ത് ലീഗ് മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് ഹാഷിം മാലിക് മുഖ്യ പ്രഭാഷണം നിർവഹിച്ചു. 

തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് എ എം നവാസ്, ജനറൽ സെക്രട്ടറി  സബാഹ് താഴത്ത്, ട്രഷറർ  സൈനുദ്ദീൻ,  വൈസ് പ്രസിഡണ്ട് ലാസിം അസീസ്, ജോയിൻ സെക്രട്ടറി സൽമാൻ ഫാരിസ്. 

മുസ്ലിം ലീഗ് നേതാക്കളായ പി പി ശാഹു, അബ്ദുൽ അസീസ്, സൈഫുദ്ദീൻ ഇ പി, ഖലീൽ പി എ, അഷ്‌ക്കർ തുടങ്ങിയവർ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. സബാഹ് താഴത്ത് സ്വാഗതവും എ എം നവാസ് നന്ദിയും പറഞ്ഞു.

Ma care dec ad

Comments are closed.