mehandi new

കേരളവ്യാപാരി വ്യവസായി ഏകോപനസമിതി തിരുവത്രക്ക് പുതിയ നേതൃത്വം

fairy tale

planet fashion

ചാവക്കാട് : കേരളവ്യാപാരി വ്യവസായി ഏകോപനസമിതി തിരുവത്ര യുണിറ്റ് വാർഷികപൊതുയോഗവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും നടന്നു. തിരുവത്ര കുമാർ എയുപി സ്കൂളിൽ നടന്ന ചടങ്ങ് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറിയും മണ്ഡലം ചെയർമാനുമായ ലൂക്കോസ് തലകോട്ടൂർ ഉദ്ഘാടനം ചെയ്തു.

യുണിറ്റ് പ്രസിഡന്റ്‌ ആർഎച് ഹാരിസ് അധ്യക്ഷത വഹിച്ചു. മണ്ഡലം കൺവീനർ ജോജി തോമസ് മുഖ്യ പ്രഭാഷണം നടത്തി. യുണിറ്റ് സെക്രട്ടറി ടിവി ആനന്ദ് റിപ്പോർട്ട് അവതരിപ്പിച്ചു. യുണിറ്റ് ട്രഷറർ ജംഷീർ അലി ചിന്നക്കൽ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. ബാബു കളപുരക്കൽ, എസി ഹരിലാൽ, ടിക്കെ ഭരതൻ തുടങ്ങിയവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ആർഎച് ഹാരിസ് (പ്രസിഡന്റ്‌), ടിവി ആനന്ദ് (സെക്രട്ടറി), ജംഷീർ അലി ചിന്നക്കൽ (ട്രഷറർ), ടി കെ ഭരതൻ വൈസ് (പ്രസിഡന്റ്), എ സി ഹരിലാൽ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു

Jan oushadi muthuvatur

Comments are closed.