കേരള ധീവര സംരക്ഷണ സമിതി സംസ്ഥാനകമ്മറ്റിക്ക് പുതിയ നേതൃത്വം

ഗുരുവായൂർ : കേരള ധീവര സംരക്ഷണ സമിതിയുടെ സംസ്ഥാനകമ്മറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗുരുവായൂർ ശ്രീകൃഷ്ണ ഇൻ ഹോട്ടൽ സമൂചയത്തിലുള്ള ശ്രീനിധി അപാർട്മെന്റിൽ വെച്ച് നടന്ന യോഗം സംസ്ഥാന കോർഡിനേറ്റർ സി. വി. ദേവദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി ശിവദാസ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്രസിഡണ്ടായി പി ശിവദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിയായി അഡ്വ ലിപ ശശിധരൻ, ഓർഗനൈസിങ് സെക്രട്ടറിയായി ദേശീയ സമിതി അംഗം ദേവദാസ് സി വി, ഖജാൻജിയായി അഭയൻ യദുകുലം എന്നിവരെ തിരഞ്ഞെടുത്തു. കെ സി അനിൽ കുമാർ, വിനോദ് കുമ്പള ( സെക്രട്ടറിമാർ ), മോഹൻദാസ് കൊല്ലം, വിക്രമൻ, വിജയകുമാരി (വൈസ് പ്രസിഡണ്ടുമാർ ), ഷൈജേഷ്, സബിത(ജോയിന്റ് സെക്രട്ടറിമാർ ), എ ആർ രാജേഷ് (യൂത്ത് പ്രസിഡണ്ട് ), എ. എസ് കൃഷണ കുമാർ (സ്റ്റേറ്റ് ജനറൽ കൺസൽട്ടന്റ്) എന്നിവരെയും പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.
കെ സി അനിൽ കുമാർ. അഡ്വ ലിപ ശശിധരൻ, എ ആർ രാജേഷ്. രാജപ്പൻ കൈലാസം. തുടങ്ങിയവർ പ്രസംഗിച്ചു. മണിയൻ നന്ദിയും പറഞ്ഞു.
അഖില ഭരതീയ കോലി സമാജിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന സംഘടനയാണ് കേരള ധീവര സംരക്ഷണ സമിതി.

Comments are closed.