കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ നവ വൈദികർക്ക് സ്വീകരണം നൽകി
കോട്ടപ്പടി : സെന്റ്. ലാസ്സേഴ്സ് ദേവാലയത്തിൽ ഡിസംബർ 30ന് അഭിവന്ദ്യ പിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ച ഷെബിൻ പനക്കൽ, വിബിന്റോ ചിറയത്ത്, ജെയ്സൺ ചൊവ്വല്ലൂർ എന്നിവർക്ക് സ്വീകരണം നൽകി. തുടർന്ന് നടന്ന അനുമോദന യോഗം ജോജു ചിരിയങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. വികാരി റവ. ഫാ. ഷാജി കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി എഡ്വിൻ ഐനിക്കൽ, വി.കെ ബാബു, ബിജു മുട്ടത്ത്, ജെയിൻ ചെമ്മണ്ണൂർ, ബെന്നി പനക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. 35 വർഷം ഓഫീസ് കാര്യങ്ങൾ ചെയ്ത വിൻസെന്റ് ചിറയത്തിനെ ആദരിച്ചു.
തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ശിവജി ഗുരുവായൂർ അവതരിപ്പിച്ച ‘മത്തായിയുടെ മരണം’ എന്ന നാടകവും ഉണ്ടായിരുന്നു. ട്രസ്റ്റിമാരായ പോളി കെ പി,സെബി താണിക്കൽ , ഡേവിസ് സി കെ, പി.ആർ. ഒ.ജോബ് സി ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകി.
Comments are closed.