mehandi new

ന്യൂ ഇയർ – 12 ലക്ഷം രൂപയോളം വിലവരുന്ന എം ഡി എം എയുമായി രണ്ടുയുവാക്കള്‍ പിടിയില്‍

fairy tale

ചാവക്കാട് : പുതുവത്സര ദിവസം വില്‍പ്പന നടത്തുന്നതിന് വേണ്ടി കൊണ്ടുവന്ന എം. ഡി. എം. എയുമായി രണ്ടുയുവാക്കള്‍ പിടിയില്‍. കണ്ടാണശ്ശേരി സ്വദേശി അഫ്‌സല്‍ (28), എളവള്ളി സ്വദേശി മുഹമ്മദ് സാദിഖ് (30) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 12 ലക്ഷം രൂപയോളം വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. കുന്നംകുളം പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് ഇവരെ പിടികൂടിയത്.

planet fashion

ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് എത്തിച്ച മാരക സിന്തറ്റിക് മയക്കുമരുന്നുകളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. അഫ്‌സല്‍ ഇതിന് മുന്‍പും പലകേസുകളില്‍ പ്രതിയായിട്ടുണ്ട്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. പുതുവത്സര ദിവസം സംസ്ഥാനത്ത് കര്‍ശനമായ പരിശോധനയാണ് ഉണ്ടായിരുന്നത്.

Macare 25 mar

Comments are closed.