mehandi banner desktop
Chavakkad online

ദേശീയപാത : ജനകീയ സര്‍ക്കാര്‍ ജനവിരുദ്ധമാകരുത് – ആക്ഷന്‍ കൗണ്‍സില്‍

Ft

ചാവക്കാട്: ദേശീയപാത വികസനത്തിന്റെ പേരില്‍ ജനവിരുദ്ധ നയങ്ങള്‍ പ്രഖ്യാപിച്ചു എല്‍.ഡി.എഫ്. സര്‍ക്കാര്‍ ജനവിരുദ്ധ സര്‍ക്കാരായി മാറരുതെന്നു ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ ഇ.വി.മുഹമ്മദലി പറഞ്ഞു. ജനങ്ങളുടെ സംരക്ഷകരാകേണ്ട സര്‍ക്കാര്‍ ജനങ്ങളെ അന്യായമായി കുടിയിറക്കുന്ന 45 മീറ്റര്‍ പദ്ധതിക്ക് കൂട്ട് നില്‍ക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോയാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു. ഉത്തര മേഖല ചെയര്‍മ്മാന്‍ വി സിദ്ദീക് ഹാജി അധ്യക്ഷനായി. ഉസ്മാന്‍ എം.പി, വി.മായിന്‍ കുട്ടി, നസീം പുന്നയൂര്‍, എം.പി ഇക്ബാല്‍, ബാബു വാക്കയില്‍, ഉമ്മര്‍.ഇ.എസ്,  സി.ഷറഫുദ്ദീന്‍, പി.കെ.നൂറുധീന്‍ ഹാജി, ടി.കെ മുഹമ്മദാലി ഹാജി എന്നിവര്‍ പ്രസംഗിച്ചു.

Jan oushadi

Comments are closed.