mehandi new

ദേശീയപാത വികസനം – ഭൂമി അളന്നു തുടങ്ങി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ഭൂമി അളക്കല്‍ ആരംഭിച്ചു. 45 മീറ്ററാക്കിയാണ് പാത വികസിപ്പിക്കുന്നത്. ജില്ലാ അതിര്‍ത്തി പ്രദേശങ്ങളായ കാപ്പരിക്കാട്, വെളിയങ്കോട്, അയ്യോട്ടിച്ചിറ എന്നിവിടങ്ങളില്‍ സര്‍വേ തടസ്സപ്പെടുത്താന്‍ ശ്രമം ഉണ്ടായി. പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ മാറ്റിയാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരൂര്‍ ഡിവൈ.എസ്.പി., പൊന്നാനി സി.ഐ. എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹത്തോടെയാണ് സര്‍വേ നടപടികള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം പാലപ്പെട്ടി സ്‌കൂളില്‍ ദേശീയപാത വിഭാഗം വിളിച്ച ഭൂ ഉടമകളുടെ യോഗത്തില്‍ വാക്കുതര്‍ക്കവും ബഹളവും ഉണ്ടായിരുന്നു. ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം വീട് നഷ്ടപ്പെടുന്നവര്‍ക്ക് ചതുരശ്ര അടിക്ക് 4000 രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക. സമീപ കാലത്ത് റജിസ്റ്റര്‍ ചെയ്ത അഞ്ച് ആധാരങ്ങള്‍ തിട്ടപ്പെടുത്തി ഇതില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന വിലയുടെ 2.4 ഇരട്ടിവില ഭൂമിക്കും ലഭിക്കും.
അളന്നു തിട്ടപ്പെടുത്തിയ ഭാഗത്ത് പൊളിച്ചു മാറ്റേണ്ട വീടുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ കണക്കെടുപ്പ് ഉടനെ ആരംഭിക്കും. ഡെപ്യൂട്ടി കളക്ടര്‍ ജെ.ഒ. അരുണ്‍, ദേശീയപാതാ അതോറിറ്റി ലെയ്‌സണ്‍ ഓഫീസര്‍ പി.പി.എം. അഷ്‌റഫ്, പൊന്നാനി തഹസില്‍ദാര്‍ ജി. നിര്‍മല്‍കുമാര്‍, മുരളി എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ നടക്കുന്നത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.