കേരളപിറവി ദിനത്തിൽ എൻ എച്ച് ആക്ഷൻ കൗൺസിൽന്റെ പ്രതിഷേധ ജ്വാല

ചാവക്കാട് : ദേശീയപാത വികസനത്തിന്റെ പേരിൽ കോവിഡ് മഹാമാരിക്കിടയിലെ സർക്കാറിന്റെ കുടിയൊഴിപ്പിക്കൽ നടപടികൾക്കെതിരെ കേരളപ്പിറവി ദിനത്തിൽ ദേശീയപാത ആക്ഷൻ കൗൺസിൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

നവകേരളം എങ്ങോട്ട് ” എന്ന തലക്കെട്ടിൽ അകലാട് നടത്തിയ പ്രതിഷേധം ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഇ.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ വി.സിദ്ദിഖ് ഹാജി അധ്യക്ഷത വഹിച്ചു. കമറു പട്ടാളം, ഗഫൂർ തിരുവത്ര, സി.ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു

Comments are closed.