mehandi new

ചാവക്കാടും കേച്ചേരിയിലും എൻ ഐ എ റെയ്ഡ് – കേരളത്തിൽ 58 ഇടങ്ങളിൽ

fairy tale

ചാവക്കാട് : പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് മുനക്കകടവും കേച്ചേരിയിലും പി എഫ് ഐ പ്രവർത്തകരായിരുന്നവരുടെ വീട്ടിൽ എൻ ഐ എ റെയ്ഡ്.
ചാവക്കാട് മുനക്കകടവ് അബ്ദുൽലത്തീഫിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇന്ന് പുലർച്ചെയായിരുന്നു ഇരുവീടുകളിലും റെയ്ഡ് നടന്നത്.

planet fashion

കേരളത്തിൽ 58 ഇടങ്ങളിലാണ് ഇന്ന് എൻ ഐ എ റെയ്ഡ് നടത്തിയത്. നിരോധിത പോപ്പുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിട്ടും സംഘടനാ പ്രവർത്തനങ്ങൾ നടക്കുന്നതായ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാപകമായ മിന്നൽ റെയ്ഡ്. തൃശൂർ ജില്ലയിൽ രണ്ടിടങ്ങളിലായിരുന്നു റെയ്ഡ്
കഴിഞ്ഞ ദിവസം എറണാകുളം പെരിയാർ വാലിയിലും മറ്റു സ്ഥലങ്ങളിലും നിരോധിത സംഘടനയുടെ യോഗം നടന്നതായി എൻ ഐ എ ക്ക് വിവരം ലഭിച്ചിരുന്നു.
റെയ്ഡ് രണ്ടാം നിര നേതൃത്വത്തെ ലക്ഷ്യം വെച്ച്.

Ma care dec ad

Comments are closed.