രാത്രി കാല മൃഗ ചികിത്സ സേവനം ഇനി വീട്ടു പടിക്കൽ – മൊബൈൽ വെറ്റിനറി യൂണിറ്റ് ഫ്ലാഗ് ഓഫ് ചെയ്തു

ചാവക്കാട്: രാത്രി കാല മൃഗ ചികിത്സ സേവനം ഇനി കർഷകരുടെ വീട്ടു പടിക്കൽ. മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിനായി ചാവക്കാട് ബ്ലോക്ക് പരിധിയിലുള്ള പ്രദേശങ്ങളിലേക്കായി മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ചാവക്കാട് ബ്ലോക്കിലെ പുന്നയൂർ, പുന്നയൂർക്കുളം, വടക്കേക്കാട്, ഒരുമനയൂർ, കടപ്പുറം എന്നീ പഞ്ചായത്തുകളിലും ഗുരുവായൂർ, ചാവക്കാട് നഗരസഭാ പരിധിയിലേക്കുമായി പുതുതായി അനുവദിച്ച മൊബൈൽ വെറ്റിനറി യൂണിറ്റിന്റെ ഫ്ളാഗ് ഓഫ് കർമ്മം എൻ. കെ അക്ബർ എം എൽ എ നിർവഹിച്ചു. നഗരസഭ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ ഷിജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസകുട്ടി വലിയകത്ത് മുഖ്യാതിഥി ആയി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ബി. അജിത് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടി പറമ്പിൽ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി.വി. സുരേന്ദ്രൻ, ജാസ്മിൻ ഷഹീർ, സ്വാലിഹ ഷൗകത്ത്, വിജിത സന്തോഷ്, നഗരസഭ വൈസ് ചെയർമാൻ കെ. കെ. മുബാറക്ക്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ. വി. ഷിബു, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ സി. എ. വർഗീസ്, തൃശൂർ നോഡൽ ഓഫീസർ എം. വി. യു. ഡോ. കെ. ആർ.അജയ് തുടങ്ങിയവർ സംസാരിച്ചു. സീനിയർ വെറ്റിനറി സർജൻ ഡോ. ജി ഷർമിള സ്വാഗതവും വെറ്റിനറി സർജൻ ഡോ. കെ. വിവേക് നന്ദിയും പറഞ്ഞു.

962 എന്ന ടോൾ ഫ്രീ നമ്പറിലുളള കേന്ദ്രീകൃത കാൾ സെന്റർ സംവിധാനത്തിലൂടെയാണ് മൊബൈൽ വെറ്ററിനറി യൂണിറ്റിന്റെ സേവനം കർഷകരുടെ വീട്ടുപടിക്കൽ സാധ്യമാക്കുന്നത്. വൈകുന്നേരം 6 മണി മുതൽ രാവിലെ 5 മണി വരെയാണ് ഇതിൻ്റെ പ്രവർത്തന സമയം. വെള്ളിയാഴ്‌ചകൾ അവധിയായിരിക്കും.
ഫോട്ടോ : ചാവക്കാട് ബ്ലോക്ക് വെറ്റിനറി യൂണിറ്റ് എൻ. കെ അക്ബർ എം എൽ എ ഫ്ളാഗ് ഓഫ് ചെയ്യുന്നു

Comments are closed.