കടപ്പുറം ഗ്രാമ പഞ്ചായത്തിലെ വേലിയേറ്റ മേഖലകൾ എൻ കെ അക്ബർ എംഎൽഎ സന്ദർശിച്ചു
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
ചാവക്കാട്: വേലിയേറ്റം മൂലം വീടുകളിലേക്ക് വെള്ളം കയറിയ കടപ്പുറം ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലകൾ എൻ കെ അക്ബർ എംഎൽഎ സന്ദർശിച്ചു. ചുള്ളിപ്പാടം, മുനക്കകടവ് പ്രദേശങ്ങളിലാണ് എംഎൽഎ സന്ദർശിച്ചത്.
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
ഇറിഗേഷൻ വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയർ നെവിൻ ഐസക് ലാൽ, ഓവർസിയർ കെ അനിൽകുമാർ, ജനപ്രതിനിധികൾ എന്നിവരും എം എൽഎ യെ അനുഗമിച്ചു.
ചുള്ളിപാടത്ത് വേലിയേറ്റം മൂലം കരയിലേക്ക് വെള്ളം കയറുന്നത് ഒഴിവാക്കുന്നതിനുള്ള സംരക്ഷണ ഭിത്തി നിർമാണം, സ്ക്രൂയിസ് നിർമാണം എന്നിവ അടിയന്തിരമായി പൂർത്തീകരിക്കുന്നതിന് നിർദേശം നൽകി. മുനക്കകടവിൽ ഹാർബറിന്റെ വടക്ക് ഭാഗം മുതൽ പുതിയങ്ങാടി പാണ്ടിലക്കടവ് വരെ സംരക്ഷണ ഭിത്തി, കോളനി അഴീക്കൽ ഔലിയ ജാറം പരിസരത്ത് സംരക്ഷണ ഭിത്തി, റഹ്മാനിയ പള്ളിയുടെ സമീപത്ത് കൂടെ കടൽ വെള്ളം പുഴയിലേക്ക് ഒഴുക്കുന്നതിന് തോട് നിർമ്മാണം എന്നീ പദ്ധതി നിർദേശങ്ങൾ അടിയന്തിരമായി തയ്യാറാക്കി നൽകാൻ ഇറിഗേഷൻ വകുപ്പിന് എംഎൽഎ നിർദേശം നൽകി.
![Ma care dec ad](https://chavakkadonline.com/wp/wp-content/uploads/2024/12/macare-ad-new-.jpg)
Comments are closed.