Header

നഷ്ടപരിഹാരവും പുനരധിവാസവും പ്രഖ്യാപിച്ചില്ല – കോവിഡ് കാലത്ത് കുടിയിറക്കാൻ രേഖകൾ ആവശ്യപ്പെടുന്നത് അക്രമം

ചാവക്കാട് : കോവിഡ് മഹാ മാരിയിൽ ദിനം പ്രതി നുറിലധികം പേർ മരിച്ചു വീഴുകയും നാട് വിറങ്ങലിച്ചു നിൽക്കുകയും ചെയ്യുമ്പോൾ ജനങ്ങളെ കുടിയിറക്കാൻ രേഖകൾ സമർപ്പിക്കാനാവശ്യപ്പെടുന്ന അധികൃതരുടെ നടപടി അധാർമ്മികമാണെന്ന് എൻ.എച്ച് ആക്ഷൻ കൗൺസിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു.

കോവിഡിന്റെ വ്യാപനത്തെ തുടർന്ന് വ്യാപാര സ്ഥാപനങ്ങൾ അച്ചിടണമെന്നും ജനങ്ങൾ പുറത്തിറങ്ങരുതെന്നും നിർദേശിക്കുന്നവർ തന്നെ ജനങ്ങളോട് പുറത്തിറങ്ങി രേഖകൾ സമർപ്പിക്കാനാവശ്യപ്പെടുന്നതും അതിനു ഓഫീസുകൾ തുറക്കുമെന്ന് പറയുന്നതും വിരോധാഭാസവും പ്രതിഷേധാർഹവുമാണെന്ന് ഓൺ ലൈൻ യോഗം അഭിപ്രായപ്പെട്ടു.

നഷ്ടപരിഹാരവും പുനരധിവാസവും മുൻ കൂർ പ്രഖ്യാപിക്കണമെന്ന നിയമവും കോടതി ഉത്തരവുകളും കാറ്റിൽ പറത്തുകയാണ്. കോവിഡിൽ നിത്യ ജീവിതം വഴിമുട്ടി ജനങ്ങൾ ദുരിതമനുഭവിക്കുന്ന സന്ദർഭത്തിലെങ്കിലും ഇത്തരം കുടിയൊഴിപ്പിക്കൽ നടപടികൾ നിർത്തി വെക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മണ്ഡലം ചെയർമാൻ വി.സിദ്ധീഖ് ഹാജി അധ്യക്ഷത വഹിച്ചു..
കെ.കെ.ഹംസകുട്ടി, ഉസ്മാൻ അണ്ടത്തോട്, ഫഹദ് അകലാട് കമറു പട്ടാളം എന്നിവർ സംസാരിച്ചു.

thahani steels

Comments are closed.