mehandi new

തീറ്റയില്ല – ദേശാടനക്കിളികള്‍ മറുതീരങ്ങള്‍ തേടുന്നു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : കടല്‍തീരത്ത് നിന്നും തീറ്റ ലഭിക്കാത്തതിനെ തുടര്‍ന്ന് ദേശാടനകിളികള്‍ മറുതീരങ്ങള്‍ തേടി യാത്രയായി. പൊന്നാനി മുതല്‍ കഴിബ്രം കടല്‍തീരം വരെയുള്ള ഭാഗത്തെ നിരീക്ഷണത്തിലാണ് ആയിരകണക്കിനു കിലോമീറ്ററുകള്‍ താണ്ടി എത്താറുള്ള വിവിധ തരത്തിലുള്ള ദേശാടന പക്ഷികള്‍ മറ്റെതോ കടല്‍ തീരത്തേയ്ക്ക് പാലായനം ചെയ്തതായി കണ്ടെത്തിയതെന്ന് പ്രശസ്ത പക്ഷിനിരീക്ഷകനായ പി പി ശ്രീനിവാസന്‍ പറഞ്ഞു. സെപ്റ്റംബര്‍ മുതല്‍ നമ്മുടെ കടല്‍ തീരങ്ങളില്‍ കണ്ടു വരുന്ന തിരക്കാട, മംഗോളിയന്‍ മണല്‍കോഴി, ചെറുമണല്‍ കോഴി തുടങ്ങിയ നിരവധി പക്ഷികളാണ് കടല്‍ തീരത്തു നിന്നും അപ്രത്യക്ഷരായത്. തുടര്‍ച്ചയായി കാലം തെറ്റി മഴപെയ്തതും കടല്‍ തിരമാലകള്‍ക്ക് ശക്തികുറഞ്ഞ് കടല്‍തീരം പുഴകള്‍ക്കു സമാനമായതുമാണ് ദേശാടനക്കിളികളുടെ പാലായനത്തിനു കാരണമെന്ന് ശ്രീനിവാസന്‍ പറഞ്ഞു.
കടല്‍ തീരത്ത് പൂഴിമണലിലാണ് ദേശാടനകിളികളുടെ ആഹാരസാധനങ്ങള്‍ ഒളിഞ്ഞിരിക്കുന്നത്. തുടര്‍ച്ചയായി മഴപെയ്തതോടെ മണ്ണിന്റെ ഉപ്പുരസം നഷ്ടമായി. ഇതോടെ മണ്ണില്‍ കണ്ടുവരുന്ന കൂരി , പൂവ്വല്ലിക്ക, ഞാഞ്ഞൂള്‍ തുടങ്ങിയവ കൂടുതലും ഇതിനകം നശിച്ചു പോയി. ദേശാടനപക്ഷികളുടെ ആഹാരവും പ്രധാനമായും ഇവയാണ്. കരയില്‍ കയറി ഇറങ്ങുന്ന തിരമാലകള്‍ക്കു പിറകില്‍ ഓടിനടന്നാണ് പക്ഷികള്‍ ഇരയെടുക്കുന്നത്. എന്നാല്‍ ഏറെ നാളായി തുടരുന്ന കടലിന്റെ ശാന്തത കാരണം തിരമാലകള്‍ കരയിലേയ്ക്ക് അടിച്ചുകയറുന്നില്ല. കിഴക്കന്‍കാറ്റ് അടിച്ചു തുടങ്ങിയാല്‍ കടല്‍കാക്കകള്‍ ഉള്‍പ്പെടെയുള്ള പക്ഷികള്‍ കൂതത്തോടെ എത്തിത്തുടങ്ങേണ്ടതാണ്. എന്നാല്‍ ഇത്തവണ കടല്‍കാക്കകള്‍ ഒന്നും തന്നെ തീരത്തെത്തിയിട്ടില്ല. ഇവ ആഴക്കടലില്‍ തന്നെ കഴിയുകയാണ്. കിഴക്കന്‍ കാറ്റ് അടിക്കുമ്പോള്‍ പൂഴിമണലിലേയ്ക്ക് പാറിയെത്തി ആഹാരം തേടി കാത്തിരിക്കുന്ന പക്ഷികളുടെ മനോഹര കാഴ്ച അന്യം നിന്നു പോകുകയാണ്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.