mehandi new

ഇനി കമ്മിറ്റി ഇല്ല – തിരുവത്ര മഹല്ല് ഭരണം വഖഫ് ബോർഡ് ഏറ്റെടുത്തു

fairy tale
planet fashion

തിരുവത്ര : തിരുവത്ര മഹല്ല് ഭരണം ഹൈകോടതി നിർദേശപ്രകാരം വഖഫ് ബോർഡ് ഏറ്റെടുത്തതായി ഡിവിഷണൽ വഖഫ് ബോർഡ് ഓഫീസർ റഹീം അറിയിച്ചു. തിരുവത്ര പുത്തൻകടപ്പുറം പടിഞ്ഞാറെ പള്ളിയോട് ചേർന്ന മഹല്ല് കമ്മിറ്റി ഓഫീസിന്റെ നിയന്ത്രണം വഖഫ് ബോർഡ് അഡ്മിനിസ്ട്രേറ്റർ നൗഫൽ പൊന്നാനി ഏറ്റെടുത്തു. ഓഫീസ് സെക്രട്ടറി സ്ഥലത്തെത്തി ഓഫീസിൽ സൂക്ഷിച്ചിരുന്ന രേഖകളും രണ്ടു ചാവികളും കൈമാറി.

വഖഫ് ബോർഡ് ഡിവിഷണൽ ഓഫീസർ റഹീമിന്റെ നേതൃത്വത്തിൽ വഖഫ് ബോർഡ് ജീവനക്കാരായ മൊയ്‌തീൻഷാ, സബ്ജൻ, മെഹറലി, അഡ്മിനിസ്ട്രെറ്റർ നൗഫൽ പൊന്നാനി എന്നിവരടങ്ങുന്ന സംഘം മഹല്ല് കമ്മിറ്റി ഓഫീസിൽ എത്തി. ഇന്ന് വെള്ളിയാഴ്ച ഉച്ചക്ക് മൂന്നുമണിയോടെയാണ് വഖഫ് ബോർഡ് ഉദ്യോഗസ്ഥർ ചാവക്കാട് പോലീസിന്റെ അകമ്പടിയോടെ കമ്മിറ്റി ഓഫീസിൽ എത്തിയത്.
കഴിഞ്ഞ ദിവസം ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവനുസരിച്ചാണ് നടപടി.

തിരുവത്ര മഹല്ലിൽ കമ്മിറ്റി സംവിധാനം നിലവിലില്ലെന്നും വിവാഹ സർട്ടിഫിക്കറ്റ്, നിക്കാഹ് തുടങ്ങി മഹല്ലിലെ എല്ലാ കാര്യങ്ങളും ഇനി മുതൽ മഹല്ല് അഡ്മിനിസ്ട്രേറ്റർ നൗഫൽ പൊന്നാനിയാണ് കൈകാര്യം ചെയ്യുകയെന്നും ഡിവിഷണൽ ഓഫീസർ റഹീം പറഞ്ഞു.

എ എസ് ഐ ലത്തീഫിന്റെ നേതൃത്വത്തിൽ ചാവക്കാട് പോലീസ് വഖഫ് ബോർഡ് ഉദ്യോഗസ്ഥരുടെ നടപടികൾക്ക് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തി.

Ma care dec ad

Comments are closed.