പ്രിസർവേറ്റീവുകളില്ല രാസ വസ്തുക്കളില്ല കുടുംബശ്രീയുടെ ഫോക്കസ് അച്ചാർ വിപണിയിൽ

ചാവക്കാട്: നഗരസഭ 9-ാം വാർഡിലെ ഫോക്കസ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച കുടുംബശ്രീ യൂണിറ്റ് ഉൽപ്പനമായ ഫോക്കസ് അച്ചാർ വിപണിയിൽ. യൂണിറ്റിൻ്റെ ഉദ്ഘാടനം കുടുംബശ്രീ ചെയർപേഴ്സൺ ജീന നിർവഹിച്ചു. പ്രതിപക്ഷ നേതാവ് കെ.വി സത്താർ അദ്ധ്യക്ഷത വഹിച്ചു. എൻ യു എൽ എം (NULM ) ഷിൻസി, സുജനബാബു, സജന ശർമിള എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

വീട്ടകത്തെ അന്തരീക്ഷത്തിൽ കലർപ്പില്ലാത്ത ശുദ്ധമായ അച്ചാർ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ഫോകസ് കുടുംബശ്രീ യൂണിറ്റിന്റെ ലക്ഷ്യം.
വെളുത്തുള്ളി, നാരങ്ങ, മാങ്ങ, ഈത്തപ്പഴം, പാവക്ക തുടങ്ങി വിവിധ തരം അച്ഛാറുകളുമായാണ് ഫോകസ് വിപണിയിലേക്കിറങ്ങുന്നത്.
കടകളിലും, കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് നേരിട്ടും, മറ്റു വിപണന മേളകളിലും അച്ചാർ ലഭ്യമാകും. ഫോൺ വഴിയും ഓർഡർ ചെയ്യാം കൊറിയർ വഴി അച്ചാർ നിങ്ങളിലെത്തും. +918086492026



Comments are closed.