mehandi new

വിശ്വാസപരമായ കാര്യങ്ങളിൽ ഉപദേശികളായി സി പി എം നേതാക്കളെ ആരും ചുമതലപ്പെടുത്തിയിട്ടില്ല

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

തൃപ്രയാർ : വിശ്വാസപരമായ കാര്യങ്ങളിൽ ഉപദേശികളായി സി.പി.എം നേതാക്കളെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് റഷീദ്. സുന്നി പള്ളികളിലും ശബരിമലയിലും സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന സി.പി.എം നിലപാട് കേരളീയ സമൂഹം അവജ്ഞയോടെ തള്ളിക്കളയും. മതം രാഷ്ട്രീയത്തിൽ ഇടപെടേണ്ടതില്ലെന്ന പഴയ കമ്മ്യൂണിസ്റ്റ് നിലപാടിനെക്കാൾ ഗൗരവമുള്ളതാണ് കമ്മ്യൂണിസം മതകാര്യങ്ങളിൽ ഇടപെടുന്നത്. മത വിശ്വാസങ്ങളെ കടന്നാക്രമിക്കുന്നതിന് പിന്നിൽ കമ്യൂണിസ്റ്റ് കുടില താൽപ്പര്യങ്ങളാണെന്നും റഷീദ് പറഞ്ഞു.
മുസ്‌ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ നാട്ടിക നിയോജക മണ്ഡലം സംഘാടക സമിതി രൂപീകരണ കൺവെൻഷൻ നാട്ടിക സി.എസ് സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡണ്ട് സി. കെ അഷറഫ് അലി അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡണ്ട് കെ എ ഹാറൂൺ റഷീദ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ.കെ അഫ്സൽ, ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ എ ഷൗക്കത്തലി, ട്രഷറർ വി സി അബ്ദുൽഗഫൂർ, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ ആർ.എം മനാഫ്, പി.എച്ച് നൗഷാദ് എന്നിവർ പ്രസംഗിച്ചു.
യുവജനയാത്ര സംഘാടക സമിതി ഭാരവാഹികളായി കെ എ ഹാറൂൺ റഷീദ് (ചെയർമാൻ), സി കെ അഷറഫലി (വർക്കിംഗ് ചെയർമാൻ), അലി ഷമീർ (ജനറൽ കൺവീനർ), കെ എ ഷൗക്കത്തലി (ട്രഷറർ), മജീദ് തളിക്കുളം (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.