mehandi banner desktop
Chavakkad online

നോട്ട് മി ബട്ട്‌ യു – മുടി ദാനം ചെയ്ത് മാതൃകയായി ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസ് എൻ.എസ്.എസ് വോളന്റിയർമാർ

Ft

ഒരുമനയൂർ:  എൻ എസ് എസ് മോട്ടോ ആയ നോട്ട് മി ബട്ട്‌ യു എന്ന ആശയം ഉയർത്തി ഇസ്ലാമിക്‌ വി എച് എസ് എസ് സ്കൂളിലെ വി എച് എസ് എസ് വിഭാഗം എൻ എസ് എസ് വോളന്റീർസ് ഹെയർ ഡൊണേഷൻ  നടത്തി. തൃശൂർ മെഡിക്കൽ കോളേജിലേക്കാണ് മുടി ദാനം ചെയ്തത്. കളക്ടർ ശിഖ സുരേന്ദ്രൻ  ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ കോളേജ് ഹെയർ ടു കെയർ പ്രസിഡന്റ്‌ അയിഷാ റശാ, സെക്രട്ടറി ഫാത്തിമ ശാലിയാ, അസ, മേധാസാഗർ, വി എച് എസ് ഇ എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ ടി. വി സതിഷ്, വോളന്റീർസ് ജഫ്ന, തൻസീറ, ആർദ്ര, ദിൽഷ, ഫിദ, സഹല, ഷിഫ്ന,  സാന്ദ്ര തെരേസ, രാജശ്രീ എന്നിവരും ഈ പരിപാടിയിൽ പങ്കെടുത്തു. പ്രോഗ്രാം ഓഫീസർ പി എം തജ്‌രി  നേതൃത്വം നൽകി.

Jan oushadi

Comments are closed.