mehandi banner desktop
Chavakkad online

മഴക്കാല പൂർവ്വ ശുചീകരണത്തിനു തുടക്കമായി ; ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ പരിസരം വൃത്തിയാക്കി ചാവക്കാട് നഗരസഭ

Ft

ചാവക്കാട് : മഴക്കാല പൂർവ്വ ശുചീകരണത്തിനു തുടക്കമായി. ചാവക്കാട് ​നഗരസഭയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എ എച്ച് അക്ബർ നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു.​ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എച്ച്. സലാം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ മത്രംകോട്ട്, വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രഞ്ജിത്ത് കുമാർ, പത്തൊമ്പതാം വാർഡ് കൗൺസിലർ ശൈലജ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നഗരസഭ ക്ലീൻ സിറ്റി മാനേജർ ദിലീപ് ബി, കൗൺസിലർമാർ, മിനി സിവിൽ സ്റ്റേഷൻ ഉദ്യോഗസ്ഥർ, നഗരസഭ ഹെൽത്ത് വിഭാഗം ജീവനക്കാർ, നഗരസഭ ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവരും പ്രവർത്തനങ്ങളിൽ പങ്കാളികളായി.

Jan oushadi

Comments are closed.