mehandi banner desktop
Chavakkad online

അപ്രതീക്ഷിത വേലിയേറ്റം ;  വെള്ളക്കെട്ട് മേഖലകളിൽ എൻ കെ അക്ബർ സന്ദർശിച്ചു

Ft

ചാവക്കാട് : ചാവക്കാട് കടപ്പുറം തീരമേഖലകളിൽ അപ്രതീക്ഷിതമായുണ്ടായ ശക്തമായ വേലിയേറ്റത്തിൽ വെള്ളക്കെട്ട് ദുരിതം അനുഭവിക്കുന്ന മേഖലകളിൽ നിയുക്ത എം എൽ എ എൻ കെ അക്ബർ സന്ദർശിച്ചു. ജില്ലാ കളക്ടർ ഉൾപ്പെടെയുളള അധികൃതരെ വിവരമറിയിക്കുകയും വേണ്ട നടപടികൾ കൈകൊള്ളണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ചാവക്കാട് പോലീസ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തി. അഞ്ചങ്ങാടി വളവിൽ കടൽ ഭിത്തി നിർമ്മിച്ച പ്രദേശത്ത് ബാക്കി ഭാഗങ്ങളിലേക്കും സംരക്ഷണഭിത്തി നിർമ്മിക്കുന്ന പ്രവർത്തനം തുടരുന്നതിനായി ടെണ്ടർ നടപടികൾ ആരംഭിച്ചിട്ടുള്ളതായും ഈ കാര്യത്തിൽ എത്രയും വേഗത്തിൽ നാടപടികൾ കൈകൊള്ളാൻ ഇറിഗേഷൻ വിഭാഗം ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

Jan oushadi

Comments are closed.