mehandi banner desktop
Chavakkad online

ചമ്മന്നൂർ ബ്രാഞ്ച് പോസ്റ്റ്‌ മാസ്റ്റർ ശോഭിതഭായിക്ക് യാത്രയയപ്പ് നൽകി

Ft

പുന്നയൂർകുളം: ചമ്മന്നൂർ ബ്രാഞ്ച് പോസ്റ്റ്‌ മാസ്റ്റർ ശോഭിതഭായ് 42വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു. പുന്നയൂർകുളം സബ് പോസ്റ്റ്ഓഫീസിൽ നടത്തിയ യാത്രയയപ്പ് ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട്‌ ഹസ്സൻ തളികശ്ശേരി ഉദ്ഘാടനം ചെയ്തു. പുന്നയൂർകുളം പോസ്റ്റ്‌ മാസ്റ്റർ ബി. എസ്. അഞ്ജു അധ്യക്ഷതവഹിച്ചു.കുന്നംകുളം പോസ്റ്റ്‌ മാസ്റ്റർ എം. എ . സുരേഷ് കുമാർ ആദരവ് നടത്തി.  ഗുരുവായൂർ സബ് ഡിവിഷൻ ഇൻസ്‌പെക്ടർ മഹേഷ്‌ മോഹൻ, ഡിവിഷൻ സെക്രട്ടറി കെ. എ. ആർ. ലതിക, അക്ഷരകോളേജ് പ്രിൻസിപ്പൽ പി. രാജൻ, യൂ. വിനോദ്, രാജേഷ്, സി. കെ. സുരേഷ് കുമാർ, എഴുത്തുകാരൻ പി. കെ. പ്രദീപ്, പോസ്റ്റ്മാൻ സനൽ കെ.മോഹൻ, നാരായണൻ കുട്ടി, വി. പി. അൻജിത എന്നിവർ ആശംസകൾ നേർന്നു.

Jan oushadi

Comments are closed.