ഗുരുവായുരില്‍ നോട്ടക്കും പോസ്റ്റല്‍ വോട്ട്

ചാവക്കാട്: ഒമ്പത് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച ഗുരുവായൂരില്‍ നോട്ടക്ക് ലഭിച്ച 605 വോട്ടുകളില്‍ ഒരു പോസ്റ്റല്‍ വോട്ടും.
ആകെ ലഭിച്ച പോസ്റ്റല്‍ വോട്ടുകള്‍ 302 എണ്ണമായിരുന്നു. ഇതില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി അബ്ദുല്‍ ഖാദറിന് 149 യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എം സാദിഖലിക്ക് 77 ബി.ജെ.പി സ്ഥാനാര്‍ത്ഥി അഡ്വ.നിവേദിതക്ക് 46, വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ.ജി മോഹനന് ഒന്ന് എന്നിങ്ങനെ ലഭിച്ചപ്പോള്‍ 30 വോട്ടുകള്‍ തള്ളി. മൂന്നു സ്ഥാനാര്‍ഥികളെ പിന്തള്ളി നോട്ട മൂന്നാം സ്ഥാനത്താണ്.

Comments are closed.