കടലിലേക്ക് ഇനി നടന്നു പോകാം – ചാവക്കാട് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് റെഡി
ചാവക്കാട് : കടലിലേക്ക് ഇനി നടന്നു പോകാം. തൃശൂർ ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് കരയിൽ നിന്നും കടലിലേക്ക് നൂറു മീറ്റർ നീളത്തിൽ ചാവക്കാട് ബീച്ചിൽ നിർമ്മാണം പൂർത്തിയായി. അടുത്ത ദിവസം തന്നെ വിനോദ സഞ്ചാരികൾക്കായി ഫ്ലോട്ടിങ് ബ്രിഡ്ജ് തുറന്നു കൊടുക്കും. ഉദ്ഘാടനത്തിനു ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഡേറ്റ് ലഭിക്കാനുള്ള താമസം മാത്രമേ ബാക്കിയുള്ളൂ. ബേപ്പൂരിൽ സ്വകാര്യ സംരംഭമായി തുടങ്ങിയ ഫ്ലോട്ടിങ് ബ്രിഡ്ജ് നിരവധി സഞ്ചാരികളെയാണ് ആകർഷിക്കുന്നത്. ഇതിന് ലഭിച്ച ആവേശമാണ് കൂടുതൽ സ്ഥലങ്ങളിലേക്ക് ഈ സംവിധാനം ആരംഭിക്കാൻ ടൂറിസം വകുപ്പിന് പ്രേരണയായത്.
സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സ്പീഡ് ബോട്ട്, പ്രത്യേകം പരിശീലനം ലഭിച്ച 13 സുരക്ഷാ ഗാർഡുകൾ എന്നിവരെയും നിയമിച്ചു.
ലൈഫ് ജാക്കറ്റ് ധരിക്കാതെ ആർക്കും ഫ്ലോട്ടിങ് ബ്രിഡ്ജിലേക്ക് പ്രവേശനം ഉണ്ടാവില്ല. പ്രായഭേദമന്യേ 120 രൂപയാണ് ഒരാളുടെ ടിക്കറ്റ് നിരക്ക്.
ബി ബി സി (ബീച്ച് ബ്രദർസ് കമ്പനി ) ടൂറിസം ഒരു കോടി ചിലവിലാണ് നൂറു മീറ്റർ ഫ്ലോട്ടിങ് ബ്രിഡ്ജ് പണി പൂർത്തീകരിച്ചിട്ടുള്ളത്. വേലിയേറ്റവും വേലിയിറക്കവുമുള്ള ബീച്ചായതിനാൽ ബ്രിഡ്ജിന്റെ നീളം ഇനിയും വർദ്ദിപ്പിക്കുമെന്ന് ബി ബി സി ഒഫീഷ്യൽസ് അറിയിച്ചു.
Photo by Hashir Lollipop
അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/
Comments are closed.