മാക്സ് ഡ്രീം ഫൗണ്ടേഷൻ ഹെൽത്ത് കെയർ ഹീറോ പുരസ്കാരം എൻ പി അബൂബക്കറിന്

പാവറട്ടി : മികച്ച ആരോഗ്യ പ്രവർത്തകനുള്ള ഈ വർഷത്തെ ‘’മാക്സ് ഡ്രീം ഹെൽത്ത് കെയർ ഹീറോ’’പുരസ്കാരത്തിന് സാന്ത്വനസ്പർശം പാലിയേറ്റീവ് കെയർ പ്രസിഡന്റ് എൻ പി അബൂബക്കർ അർഹനായി . മാക്സ് ഡ്രീം ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. സുജിത് അയിനിപ്പുള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാർ കൗൺസിൽ ഓഫ് കേരള പ്രസിഡന്റ് ടി എസ് അജിത് പുരസ്കാരം കൈമാറി. പാവറട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എം റെജീന മുഖ്യാതിഥിയായി.

ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി രവി ചങ്കത്ത്, സുരേഷ് അമ്പാടി, മനോഹർ പാവറട്ടി, രജീഷ് മരുതയൂർ, ഹരിദാസൻ നായരു വീട്ടുപടി, സുമ വിനോദ്, അമൃത ലാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വ്യക്തിപരമായ കടുത്ത ആരോഗ്യപ്രശ്നങ്ങൾ പോലും വക വെക്കാതെ സമൂഹത്തിലെ രോഗികൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് പരിഗണിച്ചാണ് അബൂബക്കർ പുരസ്കാരത്തിനർഹനായത്. സമൂഹത്തിലെ വിവിധ മേഖലകളിലുള്ള നിരവധി ആളുകൾ അബൂബക്കറിനൊപ്പം സാന്ത്വനസ്പർശം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാണ്. തനിക്ക് ലഭിച്ച ഈ നേട്ടം തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനമാണെന്നും പുരസ്കാരം സംഘടനയുടെ പ്രവർത്തകർക്ക് സമർപ്പിക്കുന്നതായും അബൂബക്കർ പറഞ്ഞു.

Comments are closed.