mehandi new

‘ൻ്റെ മോനാ!’ ലഹരിവിരുദ്ധ ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു

fairy tale

ചാവക്കാട്: വിളക്കാട്ടുപാടം ദേവസൂര്യ കലാവേദിയും പാവറട്ടി ജനകീയ ചലച്ചിത്ര വേദിയും സംയുക്തമായി എം യു എ എൽ പി സ്കൂളിൻ്റെ സഹകരണത്തോടെ നിർമ്മിച്ച ഹൃസ്വ ചിത്രമാണ്  “ൻ്റെ മോനാ “.  

planet fashion

നാടിൻറെ ഇന്നത്തെ അവസ്ഥ ഹൃസ്വചിത്രത്തിലൂടെ സര്‍ഗാത്മകമായി അവതരിപ്പിച്ച് ശ്രദ്ധേയരാവുകയാണ് എം യു എ എൽ പി സ്കൂളിലെ  വിദ്യാര്‍ഥികളും അധ്യാപകരും മാതാപിതാക്കളും.  മാതാപിതാക്കളുടെ അശ്രദ്ധ പലപ്പോഴും കുട്ടികളെ ലഹരിയിലേക്കും മറ്റ് തിന്മകളിലേക്കും അവരറിയാതെ നയിക്കുന്നു എന്നതാണ് പ്രമേയം. 

കഴിയുന്നത്ര വിദ്യാലയങ്ങളിലും പൊതുവേദികളിലും  സൗജന്യമായി പ്രദർശിപ്പിക്കുവാനുള്ള  ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസൂര്യ കലാവേദി പ്രസിഡൻറ് റെജി വിളക്കാട്ടുപാടം, ജനകീയ ചലച്ചിത്ര വേദി ഡയറക്ടർ റാഫി നീലങ്കാവിൽ എന്നിവർ അറിയിച്ചു. 

ഹൃസ്വചിത്രത്തിന്റെ സംവിധാനം റാഫി നീലങ്കാവിലും നിർമ്മാണം ആന്റോ പാലയൂർ ഫാമിലി ട്രസ്റ്റും, ഛായാഗ്രഹണവും എഡിറ്റിങ്ങും ജസ്റ്റിൻ ജോസുമാണ് നിർവഹിച്ചിരിക്കുന്നത്. മാത്യൂസ് പാവറട്ടി, ക്രിസ്റ്റിൻ ജോസ് എന്നിവരാണ് മുഖ്യ കഥാപത്രങ്ങൾ.

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ചാവക്കാട് എം ആർ ആർ എം ഹയർസെക്കന്ററി സ്കൂളിൽ  പ്രദർശിപ്പിക്കാനിരുന്ന’ന്റെ മോനാ’ ഷോർട് ഫിലിം  അവധി പ്രഖ്യാപിച്ചതിനെ തുടർന്ന് മാറ്റിവെച്ചു.  അടുത്ത പ്രവർത്തി ദിവസത്തിൽ പ്രദർശനം നടത്തുമെന്ന് റാഫി നീലങ്കാവിൽ പറഞ്ഞു.

Comments are closed.