mehandi new

ലക്ഷ്യം ഗുരുവായൂര്‍ മണ്ഡലത്തിലെ സമഗ്ര കാർഷിക വികസനം – ഗ്രീന്‍ ഗുരുവായൂര്‍ പദ്ധതിയുടെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : ഗുരുവായൂര്‍ മണ്ഡലത്തില്‍ സമഗ്ര കാർഷിക വികസനത്തിനായി ഗ്രീന്‍ ഗുരുവായൂര്‍ പദ്ധതി.
ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ കാർഷിക രംഗത്ത് പുത്തന്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും കാർഷിക വികസന പ്രവർത്തനങ്ങൾ സംയോജിപ്പിച്ച് നടപ്പിലാക്കുന്നതിനുമായി കാർഷിക വികസന സെമിനാർ സംഘടിപ്പിച്ചു. നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കൃഷിവകുപ്പിന്റെ വിവിധ മേഖലകളിലെ ഉദ്യോഗസ്ഥര്‍, കർഷകർ, കാർഷിക മേഖലയിലെ വിദഗ്ധർ, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടവര്‍, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി കാർഷിക രംഗത്ത് പ്രവർത്തിക്കുന്ന മുഴുവന്‍ പേരെയും ഉൾപ്പെടുത്തി ബഹുജനപങ്കാളിത്തത്തോടെയാണ് ഗ്രീന്‍ ഗുരുവായൂര്‍ പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാര്‍ നടത്തിയത്.

planet fashion

ഗുരുവായൂര്‍ എം.എല്‍.എ എന്‍. കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേെഴ്സണ്‍ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ മുഷ്താക്കലി, ഗുരുവായൂര്‍ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്‍ എ. എം ഷഫീര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി സുരേന്ദ്രന്‍, ഫസലുല്‍ അലി, ജാസ്മിന്‍ ഷഹീര്‍, വിജിത സന്തോഷ്, സുശീല സോമന്‍, ഹസീന താജുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.

നെൽ കൃഷി, തെങ്ങു കൃഷി, പച്ചക്കറി, ഇടവിള കൃഷി, തൊഴിലുറപ്പ് പദ്ധതി എന്നിങ്ങനെ നാല് മേഖലകളിലായി നിയോജക മണ്ഡലത്തിലെ കാർഷിക വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച് സെമിനാറില്‍ പ്രത്യേക ചർച്ചകളും ക്രോഡീകരണവുമുണ്ടായി. 2026 വർഷാത്തോടെ നിയോജക മണ്ഡലത്തില്‍ വിവിധ കാർഷിക മേഖലയില്‍ വലിയ മുന്നേറ്റം നടത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും മണ്ഡലത്തെ തരിശ് രഹിത മണ്ഡലമാക്കുന്നതിനുള്ള നടപടികൾക്കും രൂപം നൽകുകയുണ്ടായി. മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷരാണ് ചർച്ചകൾക്ക് നേതൃത്വം നല്കിയത്.

കൃഷി അസി. ഡയറക്ടര്‍ മനോജ്, ജോസഫ് ജോണ്‍ തേറാട്ടില്‍, ഡോ. അസ്ന, ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍ ധനേഷ് ബി, അനിൽ കെ.ജെ എന്നിവര്‍ മോഡറേറ്ററായി.
300 ലധികം പേരാണ് സെമിനാറില്‍ പങ്കെടുത്തത്.

Ma care dec ad

Comments are closed.