mehandi new

കാലഹരണപ്പെട്ട കളി ഉപകരണങ്ങൾ ഗുരുവായൂർ ചിൽഡ്രൻസ് പാർക്കില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തണം – യൂത്ത് കോൺഗ്രസ്സ്

fairy tale

ഗുരുവായൂർ,:  കിഴക്കെ നടയിലുള്ള ചിൽഡ്രൻസ് പാര്‍ക്കിലെ മിക്കവാറും കളി ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി പരാതി. സ്കൂൾ  വേനൽ അവധി ആയതിനാൽ നിരവധി കുട്ടികളാണ് പാർക്കിൽ കളിക്കാൻ എത്തുന്നത്. കളി ഉപകരണങ്ങളിൽ നിന്നും കുട്ടികൾക്ക് പരിക്ക് പറ്റിയതായും പരാതി ഉയർന്നിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത്‌ അടിയന്തിരമായി പ്രശ്നത്തിന് പരിഹാരം  കാണണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ. കെ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ നഗരസഭാ സെക്രെട്ടറിക്ക് പരാതി നൽകി. 

planet fashion

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രെട്ടറിമാരായ സി. എസ്. സൂരജ്, നിഖിൽ ജി കൃഷ്ണൻ, നഗരസഭാ കൗൺസിലർ വി. കെ. സുജിത്, നിയോജകമണ്ഡലം സെക്രെട്ടറി വി. എസ്. നവനീത്, യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ സ്റ്റാൻജോ സ്റ്റാൻലി,  പി. ആർ. പ്രകാശൻ, ഡിപിൻ ചാമുണ്ഡേശ്വരി എന്നിവർ സംബന്ധിച്ചു.

Comments are closed.