mehandi new

താലൂക്ക് വികസനസമിതി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് അലംഭാവം

fairy tale

complesencyചാവക്കാട്: താലൂക്ക് വികസനസമിതി യോഗങ്ങളില്‍ ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് തികഞ്ഞ അലംഭാവമാണുള്ളതെന്ന് വിമര്‍ശം. പുന്നയൂര്‍ പഞ്ചായത്തിലെ അവിയൂര്‍-പനന്തറ കോളനിയിലെ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതില്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അലംഭാവം ഇതിന് ഉദാഹരണമാണെന്ന് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത് പറഞ്ഞു. ശനിയാഴ്ച നടന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പനന്തറ കോളനിയിലെ കുടിവെള്ള പദ്ധതിക്കായി പത്തുലക്ഷം രൂപ അനുവദിച്ചിട്ട് പത്ത് വര്‍ഷത്തിലേറെയായെങ്കിലും പദ്ധതി തുടങ്ങാന്‍ പോലും കഴിയാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയം തുടര്‍ച്ചയായി താലൂക്ക് സമിതി യോഗങ്ങളില്‍ ഉന്നയിച്ചിട്ടും വ്യക്തമായ മറുപടി നല്‍കാന്‍ പോലും ഉദ്യോഗസ്ഥര്‍ക്കായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ദേശീയപാതയില്‍ ഒരുമനയൂരില്‍ കാന ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായ ഭാഗം അറ്റകുറ്റപ്പണിക്കായി എസ്റ്റിമേറ്റെടുത്ത് ദേശീയപാത കൊടുങ്ങല്ലൂര്‍ ഡിവിഷനല്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ യോഗത്തെ അറിയിച്ചു. മന്ദലാംകുന്ന് പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നത് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് ചീഫ് എന്‍ജിനിയര്‍ക്കും വകുപ്പ് എന്‍ജിനിയര്‍ക്കും കത്തയയ്ക്കാന്‍ യോഗം തീരുമാനിച്ചു. താലൂക്ക് സമിതി യോഗങ്ങളില്‍ സ്ഥിരമായി പോലീസ് വിഭാഗത്തില്‍നിന്ന് ആരും പങ്കെടുക്കാത്തതിനാല്‍ യോഗത്തിലേക്ക് പോലീസിന്റെ പ്രതിനിധികളെ അയക്കണമെന്നാവശ്യപ്പെട്ട് എസ്.പി.ക്ക് കത്തയക്കാനും യോഗത്തില്‍ തീരുമാനമായി.
തഹസില്‍ദാര്‍മാരായ എം.ബി. ഗിരീഷ്, ടി. ബ്രീജകുമാരി എന്നിവര്‍ യോഗത്തെ നയിച്ചു. ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ചാക്കോ,ലാസര്‍ പേരകം, കെ. അബൂബക്കര്‍, പി. ഷാഹു തുടങ്ങി വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

planet fashion

Comments are closed.