mehandi new

കേരള സര്‍ക്കാരിന് ഭരണം കിട്ടിയതിന്റെ ആര്‍ത്തി – മഹാരാഷ്ട്ര മുന്‍ ഗവര്‍ണ്ണര്‍

fairy tale

ഗുരുവായൂര്‍ : ജനങ്ങള്‍ക്ക് അരുതാത്ത തീരുമാനങ്ങള്‍ എടുത്തതിനാലാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന് ഭരണം നില നിറുത്താന്‍ കഴിയാതെ പോയതെന്ന് മഹാരാഷ്ട്ര മുന്‍ ഗവര്‍ണ്ണര്‍ കെ ശങ്കരനാരായണന്‍ പറഞ്ഞു. ഗുരുവായൂരിന്റെ വികസനത്തിന് പ്രധാന പങ്കുവഹിച്ച ഒ.കെ.ആര്‍ മേനോന്റെ പേരിലേര്‍പ്പെടുത്തിയ പുരസ്‌കാരം മുന്‍ എം.എല്‍.എ ടി.എന്‍ പ്രതാപന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനവികാരത്തിനുസരിച്ച് ഭരണം നടത്തുന്നതില്‍ സര്‍ക്കാരിന് പരാജയം നേരിടേണ്ടി വന്നു. ഇത് മൂലം കോഗ്രസിന് സീറ്റുകള്‍ നഷ്ടപ്പെട്ടു. ഈ അവസ്ഥവന്നതിനെ കുറിച്ച് നേതൃത്വം പഠിക്കാന്‍ തയ്യാറാകണം. മുന്‍ സര്‍ക്കാരിന്റെ പല തീരുമാനങ്ങളും ജനങ്ങള്‍ക്കെതിരെയായിരുന്നു. ഭരണം കിട്ടിയതിന്റെ ആര്‍ത്തിയാണ് ഇപ്പോഴത്തെ സര്‍ക്കാരിന്. ഇതിന്റെ പ്രതിഫലനമാണ് മന്ത്രിസഭയില്‍ കഴിഞ്ഞ ദിവസമുണ്ടായ രാജിയെന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് പ്രസിഡന്റ് മോഹന്‍ദാസ് ചേലനാട് അദ്ധ്യക്ഷത വഹിച്ചു. വ്യാപര, മാധ്യമ സഹകരണ മേഖലകളിലെ മുതിര്‍ വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിച്ചു. മുന്‍ എം.എല്‍.എ അഡ്വ വി ബലറാം, ദേവസ്വം സെക്രട്ടറി സി.സി ശശീധരന്‍, ആര്‍ രവികുമാര്‍, ആന്റോ തോമസ് തുടങ്ങയിവര്‍ സംസാരിച്ചു.

Royal footwear

Comments are closed.