ചാവക്കാട്: തിരുവത്ര കുമാര്‍ എ.യു.പി സ്‌കൂളിന്റെ  വാര്‍ഷികത്തോടനുബന്ധിച്ച് പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം നടത്തി. പൂര്‍വ അധ്യാപിക മൃദുല  ഉദ്ഘാടനം ചെയ്തു. പൂര്‍വ അധ്യാപിക മേരി, വാര്‍ഡ് കൗസിലര്‍ ലിഷ മത്രംകോട്ട്, പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ അസീസ്, മാനേജര്‍ പ്രധാന്‍, ഇഖ്ബാല്‍, ശിവദാസന്‍, കമറുദീന്‍, യാസര്‍ അബ്ദുല്‍ റസാക്ക്, ഷാനവാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.