വലയുടെ അവശിഷ്ടങ്ങളിൽ കുടുങ്ങിയ കടലാമക്ക് ചാവക്കാട് തീരത്ത് പരിചരണം
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : പുത്തൻകടപ്പുറത്ത് മത്‌സ്യബന്ധന വലയുടെ അവശിഷ്ടങ്ങളിൽ കുടുങ്ങിയ നിലയിൽ കടലാമയെ കണ്ടെത്തി . ഇന്ന് വൈകുന്നേരം ആറരയോടെയാണ് അവശനിലയിലായ ആമയെ തിരകളടിച്ച് കരയിലേക്ക് വന്ന നിലയിൽ കണ്ടത് . ഒലിവ്റിഡ്‌ലി ഇനത്തിൽപ്പെട്ട ആമയാണിത്. പ്രകൃതി സംരക്ഷണപ്രവർത്തകരും
ഗുരുവായൂർ ദേവസ്വം ജീവനക്കാരുമായ പി പി ശ്രീനിവാസൻ, ഹരീഷ് എന്നിവരാണ്
ആമയെ കണ്ടത്. ജീവനുണ്ടായിരുന്ന ആമയെ വലകൾക്കിടയിൽനിന്നും ഇരുവരും ചേർന്ന് മോചിപ്പിച്ചു. മത്‌സ്യതൊഴിലാളികളുടെ വലയിൽ കുടുങ്ങിയ ആമയെ വലയടക്കം മുറിച്ച് കടലിൽ ഉപേക്ഷിതാകാനാണ് സാധ്യത. കടലാമ വലയിൽ iകുടുങ്ങിയിട്ട് മൂന്ന് ദിവസമെങ്കിലുമായെന്നാണ് സൂചന. വിവരമറിഞ്ഞെത്തിയ കടലാമ സംരക്ഷണസമിതി പ്രവർത്തകൾ കടലാമയുടെ സംരക്ഷണം ഏറ്റെടുത്തു.
പ്രാഥമിക ചികിൽസ നൽകിയ ശേഷം ആമയെ കടലിലേക്കുതന്നെ വിടുമെന്ന് അവർ പറഞ്ഞു
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.