mehandi new

ഗുരുവായൂർ ഉത്സവം 6-ാം വിളക്ക് ദിനത്തിൽ സ്വർണ്ണക്കോലം എഴുന്നെള്ളിച്ചു

fairy tale

ഗുരുവായൂര്‍:  പ്രസിദ്ധമായ ഗുരുവായൂര്‍ ഉത്സവത്തോടനുബന്ധിച്ച് 6-ാം വിളക്ക് ദിനമായ ഇന്ന് തിങ്കൾ, ക്ഷേത്രത്തിൽ സ്വണ്ണക്കോലം എഴുന്നെള്ളിച്ചു. ക്ഷേത്രം ശാന്തിയേറ്റ കീഴ്ശാന്തി തിരുവാലൂര്‍ ഹരിനാരായണന്‍ നമ്പൂതിരി  സ്വര്‍ണ്ണക്കോലവുമായി   ഗുരുവായൂര്‍ ദേവസ്വത്തിലെ  കൊമ്പന്‍  ഇന്ദ്രസെൻ്റെ ശിരസിലേറി.  കൊമ്പന്മാരായ ദാമോദര്‍ദാസും, വലിയ വിഷ്ണുവും പറ്റാനകളായി. സ്വര്‍ണ്ണക്കോലം എഴുന്നെള്ളിപ്പിന് മുന്നില്‍ കുത്തുവിളക്കുകൾ നിരന്നു. ചൊവ്വല്ലൂര്‍ മോഹനനും സംഘവും ചേര്‍ന്നൊരുക്കിയ പഞ്ചാരിമേളവും എഴുന്നെള്ളിപ്പിന്  പ്രൗഢിയേകി. 

planet fashion

സ്വര്‍ണ്ണക്കോലം എഴുന്നെള്ളിപ്പ് കാണാന്‍ ക്ഷേത്രാങ്കണം വിശ്വാസികളാല്‍ നിറഞ്ഞു. ഉത്സവനാളുകളില്‍ 6-ാം വിളക്ക് മുതല്‍ ആറാട്ടുവരേയും, ഏകാദശീ നാളുകളില്‍ നാല് ദിവസവും, അഷ്ടമിരോഹിണിക്കും മാത്രമാണ്  സ്വർണ്ണക്കോലം ഏഴുന്നള്ളിക്കുക. പള്ളിവേട്ടയ്ക്കും, ആറാട്ടിനും പുറത്തേയ്‌ക്കെഴുന്നെള്ളുന്നതും ഈ സ്വര്‍ണ്ണക്കോലത്തില്‍ തന്നെ.  ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ സങ്കീര്‍ണ്ണമായ താന്ത്രിക ചടങ്ങോടുകൂടിയ ഉത്സവബലി ചൊവ്വയ്ച  നടക്കും. 

ഫോട്ടോ : ഗുരുവയൂർ ഉത്സവത്തിൻ്റെ ആറാം വിളക്ക് ദിവസം സ്വർണ്ണക്കോലം എഴുന്നള്ളിക്കൂന്നൂ

Ma care dec ad

Comments are closed.