Header

ഓണാഘോഷം സംഘടിപ്പിച്ചു

ചാവക്കാട് : സമ കലാ കായിക സാംസ്കാരിക വേദിയുടെ ഓണാഘോഷം 2016 ഗുരുവായൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴസന്‍ പ്രൊഫ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വാര്‍ഡ്‌ കൌണ്‍സിലര്‍ ടി കെ സുരാജ് അധ്യക്ഷത വഹിച്ചു. വൈസ്.ചെയര്‍മാന്‍ കെ പി വിനോദ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സിനിമാ സംവിധായകന്‍ സി എസ് സുദേഷ് മുഖ്യാഥിതിയായി. ശശി, അസീസ്‌ താമരയൂര്‍, ഒകെ രവി എന്നിവര്‍ സംസാരിച്ചു. ചിത്രകാരന്‍ മണി ചാവക്കാടിനെ ആദരിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് നാടന്‍ പാട്ട്, മെഗാഷോ, കലാ കായിക മത്സരങ്ങള്‍ എന്നിവയും ഉണ്ടായി.

സൗഹാര്‍ദ്ദ പേരകം ഓണാഘോഷവും മതസൗഹാര്‍ദ്ദ സമ്മേളനവും സംഘടിപ്പിച്ചു. വിവിധ മത്സരങ്ങള്‍, ഓണക്വിസ്, ഗാനാലാപനം തുടങ്ങിയവയും സംഘടിപ്പിച്ചു. മതസൗഹാര്‍ദ്ദ സമ്മേളനം കവി രാധാകൃഷ്ണന്‍ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു.
മുതുവട്ടൂര്‍ മഹല്ല് ഖത്തീബ് വി.ഐ. സുലൈമാന്‍ അസ്ഹരി, പേരകം പള്ളി വികാരി ഫാ. സൈജന്‍ വാഴപ്പിള്ളി, പേരകം ശിവക്ഷേത്രം മേല്‍ശാന്തി ഡി.എസ്. പത്മനാഭന്‍ എന്നിവര്‍ മതസൗഹാര്‍ദ സന്ദേശം നല്‍കി.
ഗുരുവായൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് ആന്റോ തോമസ്, പി.ജി. വേണു, സി.പി. സേവ്യര്‍, ഫൈസല്‍ പേരകം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments are closed.