mehandi new

ക്യാമ്പസുകള്‍ മതാധിഷ്ടിത വിദ്യാര്‍ത്ഥി സംഘടനകളുടെ പിടിയില്‍

fairy tale

ഗുരുവായൂര്‍ : വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ നിഷ്‌ക്രിയത്വം മൂലം ക്യാമ്പസുകള്‍ മതാധിഷ്ടിത വിദ്യാര്‍ത്ഥി സംഘടനകളുടെ പിടിയിലാണെന്നു എസ്.എന്‍.ഡി.പി യോഗം കൗസിലര്‍ ബേബിറാം. എസ്.എന്‍.ഡി.പി യോഗം ഗുരുവായൂര്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണത്തിന്റെ രണ്ടാം ദിവസ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയന്‍ സെക്രട്ടറി പി.എ സജീവന്‍ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പസുകളില്‍ ഗുരുദേവ ദര്‍ശനങ്ങളുടെ പ്രസക്തി എന്ന വിഷയത്തെകുറിച്ച് നാട്ടിക എസ്.എന്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.അനിത ശങ്കര്‍ പ്രഭാഷണം നടത്തി. യൂണിയനുകീഴിലുള്ള 67 ശാഖകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. യൂണിയന്‍ പ്രസിഡന്റ് പി.എസ് പ്രേമാനന്ദന്‍, വൈസ് പ്രസിഡന്റ് എം.എ ചന്ദ്രന്‍, എ.എസ് വിമലാനന്ദന്‍, കെ പ്രധാന്‍, കെ.ടി വിജയന്‍, പി.പി സുനില്‍കുമാര്‍, ഇ.ഐ ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇന്നു നടക്കുന്ന സമാദരണ സദസ്സ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. സ്ത്രീശാക്തികരണം എ വിഷയത്തെകുറിച്ച് അഡ്വ സംഗീത വിശ്വനാഥന്‍ പ്രഭാഷണം നടത്തും.

planet fashion

Comments are closed.