Header

കുടുംബസംഗമം

ഗുരുവായൂര്‍ : നഗരസഭ 38-ാം വാര്‍ഡ് കോഗ്രസ്സ് കമ്മിറ്റി കുടുംബസംഗമം ഡി.സി.സി പ്രസിഡന്റ് പി.എ.മാധവന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗസിലര്‍ ടി.കെ വിനോദ് അദ്ധ്യക്ഷത വഹിച്ചു. തുര്‍ക്കിയില്‍ നടന്ന ലോക സ്‌കൂള്‍ മീറ്റില്‍ വെങ്കലം നേടിയ കെ.എസ് അനന്തു, മികച്ച അംഗന്‍വാടി ഹെല്‍പ്പര്‍ അവാര്‍ഡ് ലഭിച്ച ഗിരിജ ദാസന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്സ് ടു പരീക്ഷ അവാര്‍ഡ് ദാനം,  ലീഡര്‍ കെ കരുണാകരന്‍ വെല്‍ഫെയര്‍ കമ്മിറ്റി  ചികിത്സാ ധന സഹായ വിതരണം,  അരി വിതരണം എന്നിവയും ഉണ്ടായിരുന്നു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എം.സാദിഖലി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി എം.വി.ഹൈദരലി, കെ.ആര്‍.ബാലകൃഷ്ണന്‍, എം.വി.ലോറന്‍സ്, ഷൈലജ ദേവന്‍, ആന്റോ തോമസ്, ബഷീര്‍ പൂക്കോട്, സൈസ മാറോക്കി, ടി.എ ഷാജി, എസ്.കെ. വിനോദ്, കെ.ബി സുബീഷ്, കെ.എ സെയ്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Comments are closed.