റിയാദിൽ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു
നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here For more details call or WhatsApp – +919745223340 +919946054450
റിയാദ് : നമ്മൾ ചാവക്കാട്ടുക്കാർ സൗദി ചാപ്റ്റർ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. റിയാദിലെ ലുലു അൽ ശർഖ് ഇസ്തിറാഹയിൽ വെച്ച് നടന്ന പരിപാടിയിൽ റിയാദിലെ ചാവക്കാട്ടുകാരും, അവരുടെ കുടുംബാംഗങ്ങളും, ജീവകാരുണ്യ, സാംസ്കാരിക പ്രവർത്തകരും ഒത്തുകൂടി. കലാ കായിക സംഗീതപരിപാടികൾ, ഓണ സദ്യ, വിവിധ മത്സരങ്ങൾ എന്നിവ ഉണ്ടായിരുന്നു.
മത്സര ഇനങ്ങൾ പെനാൽറ്റി ഷൂട്ടൗട്ടോടെ സുബൈർ കെ പി ഒരുമനയൂർ ഉദ്‌ഘാടനം ചെയ്തു. അഷ്‌കർ അഞ്ചങ്ങാടി, ഫവാദ് കറുകമാട്. റഹ്മാൻ തിരുവത്ര, സത്താർ പാലയൂർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
ഫസ്‌ന ഷാഹിദ്, ജിബി ഇക്ബാൽ, റെജി ഫായിസ്, അൻസാ ആരിഫ്, ഷെഹല, ലന ഇക്ബാൽ, അയിഷ സിറാജ്, ഷാസാദ് ഷാഹിദ്, ഫഹീം, അജ്‌വ, ഹവ്വ, അയിഷ ആരിഫ്, ലാമിസ് ഇക്ബാൽ, സഹദ്, നാദിർഷ, ഫവാദ്, ആരിഫ്, മസ്ഹർ, ഷാഹിദ് എന്നിവർ വിവിധ മത്സരങ്ങളിൽ വിജയിച്ചു.
ഗ്ലോബൽ കൺവീനർ ഷാജഹാൻ ചാവക്കാടിന്റെ ആമുഖ പ്രസംഗത്തോടെ തുടങ്ങിയ സാംസ്കാരിക സമ്മേളനം റിയാദ് മീഡിയ ഫോറം വൈ. പ്രസിഡണ്ട് ഷിബു ഉസ്മാൻ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ഷാഹിദ് അറക്കൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആരിഫ് വൈശ്യം വീട്ടിൽ സ്വാഗതവും വൈ. പ്രസിഡണ്ട് ഷാജഹാൻ കൈതമുക്ക് നന്ദിയും പറഞ്ഞു. ഫായിസ് ബീരാൻ, നാദിർഷ പാലയൂർ, ഷെഫീർ അഞ്ചങ്ങാടി എന്നിവർ പ്രസംഗിച്ചു.
ബ്രൗൺ സാൻഡ് ഇവൻസിന്റെ കീഴിൽ ലൈവ് ഓർക്കസ്‌ട്രാ ഗാനമേളയും, ഗസൽ സന്ധ്യയും നടന്നു. കലാ സാംസ്കാരിക കൺവീനർ യൂനസ് പടുങ്ങൽ, സിദ്ധീഖ് അകലാട്, സിറാജുദ്ധീൻ ഓവുങ്ങൽ, ഇഖ്ബാൽ പാലയൂർ എന്നിവർ നേതൃത്വം നൽകി.
Comments are closed.