mehandi banner desktop
Chavakkad online

ആറാടുകയാണ് നായ്ക്കൾ- ഓടിക്കൊണ്ടിരുന്ന ഓട്ടോയിലേക്ക് തെരുവ് നായ ചാടിക്കയറി ഡ്രൈവർക്ക് പരിക്ക്

Ft

ചാവക്കാട് : ഓടികൊണ്ടിരുന്ന ഓട്ടോയില്‍ തെരുവനായ ചാടിക്കയറി. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തെങ്ങില്‍ ഇടിച്ചു മറിഞ്ഞു ഡ്രൈവര്‍ക്ക് പരിക്ക്.
ബ്ലാങ്ങാട് ബീച്ച് തൊട്ടാപ്പ് സ്വദേശി വാര്‍ണാട്ടു വീട്ടില്‍ ഇബ്രാഹീം കുട്ടി(61)യാണ് അപകടത്തിൽ പെട്ടത്.

Jan oushadi

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിക്ക് ഇരട്ടപ്പുഴ പാറന്‍ പടിയില്‍ വെച്ചായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോകുന്ന സഹോദരനേയും കുടുംമ്പത്തേയും ഗുരുവായൂര്‍ റെയില്‍ വെസ്‌റ്റേഷനില്‍ കൊണ്ടു വിട്ട് തൊട്ടാപ്പിലേക്കു മടങ്ങുകയായിരുന്നു ഇബ്രാഹീം കുട്ടി.
ബ്ലാങ്ങാട് ബീച്ച് റോഡിൽ പാറന്‍പടിയില്‍ വെച്ച് ഓട്ടോക്കു പുറകില്‍ പാഞ്ഞുവന്ന നായ ഓട്ടോറിക്ഷയുടെ അകത്തേക്കു ചാടിക്കയറുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ തെങ്ങില്‍ ഇടിച്ചു മറിഞ്ഞു. ശബ്ദം കേട്ടെത്തിയ നാട്ടുകാരും അതുവഴി വന്ന യാത്രക്കാരും രക്ഷാപ്രവര്‍ത്തനം നടത്തി.
കാലിനു തലക്കും പരിക്കുണ്ട്. തലക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

നിരവധി വാഹനങ്ങള്‍ക്കു നേരെ നായ പാഞ്ഞടുക്കുന്നതായി നാട്ടുകാർ പറയുന്നു.
ഇരുചക്ര വാഹന യാത്രക്കാർ നായയുടെ ആക്രമണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടു പോയതായും പറയുന്നു.
ചാവക്കാടും പരിസര പ്രദേശങ്ങളിലും തെരുവ് നായ്ക്കൾ ആറാടുകയാണ്.

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here For more details call or WhatsApp – +919745223340   +919946054450

Comments are closed.