mehandi new

ഗുരുവായൂർ നഗരസഭയ്ക്ക് വെളിയിട വിസർജ്‌ജന വിമുക്ത പദവിയോടൊപ്പം പൊതുശുചിത്വ പദവിയും

fairy tale

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here For more details call or WhatsApp – +919745223340   +919946054450

ഗുരുവായൂർ : വെളിയിട വിസർജ്‌ജന വിമുക്ത ( Open Defecation Free ) നഗരമായി പ്രഖ്യാപിക്കപ്പെട്ട ഗുരുവായൂർ നഗരസഭയ്ക്ക് ഒ ഡി എഫ് പ്ലസ് പദവിയും. വെളിയിട വിസർജ്‌ജന വിമുക്തനഗരം എന്നതിനൊപ്പം പൊതുശുചിത്വം, പൊതു ശൗചാലയങ്ങളുടെ പരിപാലനം, ആവശ്യത്തിന് പൊതു ശൗചാലയങ്ങൾ ഏർപ്പെടുത്തൽ എന്നീ നേട്ടങ്ങൾ കൈവരിക്കുന്ന നഗരങ്ങളെയാണ് ഒ ഡി എഫ് പ്ലസ് നഗരങ്ങളായി തെരഞ്ഞെടുക്കുന്നത്.

Mss conference ad poster

കേന്ദ്ര സർക്കാരിന് വേണ്ടി ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയാണ് സർവ്വേ നടത്തിയത്. വെളിയിട വിസർജ്ജ്യ വിമുക്ത നഗരമായി ഗുരുവായൂർ നഗരസഭ തെരഞ്ഞെടുത്തിരുന്നു. ആ പദവി നിലനിർത്തുകയും കൂടുതൽ സൗകര്യം ഒരുക്കുകയും ചെയ്തതുകൊണ്ടാണ് ഒഡിഎഫ് പ്ലസ് പദവി നഗരസഭയ്ക്ക് ലഭ്യമായത്.

ഇരുനൂറോളം ആസ്പിരേഷ്ണൽ ടോയ്ലറ്റ്സ്, രാത്രികാല ശുചീകരണം തുടങ്ങിയ പ്രവൃത്തികളിലൂടെ നഗരത്തെ ശുചിത്വ പൂർണ്ണമാക്കാൻ നഗരസഭ നിരവധി പദ്ധതികൾ പ്രാവർത്തികമാക്കിയിട്ടുണ്ട്. ശുചിത്വനഗരം ശുദ്ധിയുള്ള ഗുരുവായൂർ എന്ന ആശയം മുൻനിർത്തി നടപ്പാക്കിയ പദ്ധതികളിലൂടെ നഗരസഭ ശുചിത്വ പദവിയും കൈവരിച്ചിരുന്നു.

planet fashion

Comments are closed.