mehandi banner desktop
Chavakkad online

ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ –  ഓണാവധി 9 ദിവസം മാത്രം 

Ft

തിരുവനന്തപുരം: സ്കൂളുകളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13-ന് ആരംഭിക്കും. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഇത്തവണ ഓണാവധി ഒൻപത് ദിവസമായി ചുരുങ്ങി. പതിവ് പോലെ പത്ത് ദിവസത്തെ അവധി ഇത്തവണ ഉണ്ടാകില്ല. ഓഗസ്റ്റ് 31-നാണ് അവധി കഴിഞ്ഞ് സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുക. ഓഗസ്റ്റ് 13 ന് യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ പരീക്ഷകൾ ആരംഭിക്കും. ഓഗസ്റ്റ് 14ന് എൽ പി, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കുള്ള പരീക്ഷകൾ തുടങ്ങും. ഓഗസ്റ്റ് 20ന് എല്ലാ വിഭാഗങ്ങളിലെയും പരീക്ഷകൾ അവസാനിക്കും. ഓഗസ്റ്റ് 21 സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കും. അന്നേദിവസമായിരിക്കും സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുക. ആഘോഷങ്ങൾക്ക് ശേഷം സ്കൂളുകൾ ഓണാവധിക്കായി അടയ്ക്കും.രാവിലെ 10:00 മുതൽ 12:15 വരെയും ഉച്ചയ്ക്ക് ശേഷം 1:30 മുതൽ 3:45 വരെയുമാണ് പരീക്ഷാ സമയം. എന്നാൽ വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക ശേഷമുള്ള പരീക്ഷ 2:00 മണിക്കാവും ആരംഭിക്കുക.

Jan oushadi

Comments are closed.